•  

            ഒരിക്കല്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ എടുത്തുകൊണ്ട് ചിലര്‍ ഈശോയുടെ അടുക്കല്‍വന്നു. അവരുടെ വിശ്വാസം കണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു"മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു". ഇതിനെ വിമര്‍ശിച്ച നിയമജ്ഞരോട് ഈശോ പറഞ്ഞു : "ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിനാണിത.്ڈ അനന്തരം അവന്‍ തളര്‍വാതരോഗിയോടു
  പറഞ്ഞുڇഎഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്ത് വീട്ടിലേക്കു പോകുക.ڈ അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി (മര്‍ക്കോ 2:1-12).
   
  തനിക്കു പാപമോചനാധികാരമുണ്ടെന്ന സത്യം ഈശോ അനേകം പ്രാവശ്യം വെളിവാക്കിയിട്ടുണ്ട്. തന്‍റെ പാദം കഴുകിയ പാപിനിയോട് ഈശോ പറഞ്ഞു: ڇനിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നുڈ (ലൂക്കാ 7:48) വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയ്ക്കും പാപമോചനം നല്കിക്കൊണ്ട് ഈശോ പറഞ്ഞു: ڇഇനിമേല്‍ പാപം ചെയ്യരുത്ڈ (യോഹ 8:11). ഈശോ തന്‍റെ പാപമോചനാധികാരം തിരുസഭയെ ഭരമേല്പിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യډാര്‍ക്കു പ്രത്യക്ഷപ്പെട്ടഈശോ അവരോടു പറഞ്ഞു: ڇപിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു... നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കുംڈ (യോഹ 20:22-23).
   
  കൂദാശകളുടെ പരികര്‍മത്തിലൂടെ സഭ ഈ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അനുരഞ്ജനകൂദാശ, രോഗീലേപനം എന്നീ കൂദാശകള്‍ സവിശേഷമാംവിധം പാപമോചനവും സൗഖ്യവും നല്കുന്നു. അതിനാല്‍ അവയെ സൗഖ്യദായക കൂദാശകള്‍ എന്നു പറയുന്നു.
   

  അനുരഞ്ജനകൂദാശ

   
  പിതാവായ ദൈവത്തിനു പാപികളായ നമ്മളോടുള്ള അനന്തമായ സ്നേഹവും കാരുണ്യവും നാം അനുഭവിച്ചറിയുന്ന കൂദാശയാണ് അനുരഞ്ജനകൂദാശ. പാപങ്ങളില്‍ നിന്നു മോചനവും വീണ്ടും പാപം ചെയ്യാതിരിക്കാനാവശ്യമായ ശക്തിയും നല്കി ദൈവത്തോടും സഹോദരരോടും നമ്മെ രമ്യതപ്പെടുത്തുന്ന കൂദാശയാണിത്.

  അനുരഞ്ജനം നാലു തലങ്ങളില്‍

   
                        ഒരു വ്യക്തിയുടെ പാപം നാലുതരത്തിലുള്ള തകര്‍ച്ചകള്‍ അവനില്‍ ഉളവാക്കുന്നു. പാപം വഴി ദൈവവും മനുഷ്യനുമായുള്ള പിതൃപുത്രബന്ധം ഉലയുന്നു; സഹോദരങ്ങളോടുള്ള ബന്ധം ശിഥിലമാകുന്നു. തന്നോടുതന്നെയുള്ള ബന്ധവും പ്രപഞ്ചത്തോടുള്ള ബന്ധവും വികലമാക്കപ്പെടുന്നു. ഇപ്രകാരം പാപം വഴി നലുതലങ്ങളിലും തകരുന്ന ബന്ധം അനുരഞ്ജനകൂദാശ പുനഃസ്ഥാപിക്കപ്പെടുന്നു.
   

  അനുരഞ്ജനകൂദാശ ഏറ്റുപറച്ചിലിന്‍റെ കൂദാശ

                              തെറ്റുപറ്റുക സ്വഭാവികമാണ്. തെറ്റിനു മാപ്പു ലഭിക്കണമെന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു. മറ്റു മതസ്ഥരും നോമ്പുനോറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പോകുകയും പുണ്യതീര്‍ത്ഥങ്ങളില്‍ കുളിക്കുകയും പാപമോചനം പ്രാപിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുല്ലോ പാപങ്ങളുടെ ഏറ്റുപറച്ചില്‍ കേവലം മാനുഷിക വീക്ഷണത്തില്‍പോലും നമ്മെ സ്വതന്ത്രരാക്കുകയും മറ്റുള്ളവരോടു രമ്യപ്പെടുവാന്‍ സഹായിക്കുകയും ചെയ്യുന്നു. പാപമോചനാധികാരം മിശിഹാ സഭയെ ഏല്പിച്ചിരിക്കുന്നതിനാല്‍ സഭാസമൂഹത്തിന്‍റെ പ്രതിനിധിയായ പുരോഹിതനോടു പാപങ്ങള്‍ ഏറ്റുപറയുന്നതുവഴി ദൈവവുമായും സഭാസമൂഹവുമായും നാം അനുരഞ്ജിതരാകുകയും നഷ്ടമായ ദൈവപുത്രസ്ഥാനം വീണ്ടും കരഗതമാകുകയും ചെയ്യുന്നു. അതിനാല്‍ വൈദികനോടു ഏറ്റുപറയുകയെന്നത് അനുരഞ്ജനകൂദാശയുടെ സത്താപരമായ ഘടകമാണ്. ڇസത്പ്രവൃത്തികളുടെ തുടക്കം ദുഷ്വൃത്തികളുടെ ഏറ്റുപറച്ചിലാണെന്ന്چچവിശുദ്ധ ആഗസ്തീനോസ് പഠിപ്പിക്ക ുന്നു. ഈ കൂദാശയുടെ ഏറ്റുപറച്ചിലിന്‍റെ സ്വഭാവം സൂചിപ്പിക്കാനാണ് കുമ്പസാരം എന്ന പേര് ഈ കൂദാശയ്ക്ക് നല്കിയിരുന്നത്.
   

  ക്ഷമിക്കലിന്‍റെയും പാപമോചനത്തിന്‍റെയും കൂദാശ

   
                   ധൂര്‍ത്തപുത്രന്‍റെ ഉപമയിലൂടെ തന്‍റെ പിതാവിന്‍റെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ആഴം ഈശോ വെളിപ്പെടുത്തി. അവിടുത്തെ കാരു ണ്യവും സ്നേഹവും നാം വ്യക്തിപരമായി അനുഭവിക്കുന്നത് നമ്മുടെ തെറ്റുകള്‍ അവിടുന്നു നമ്മോടു ക്ഷമിക്കുമ്പോഴാണ്. ദൈവം ക്ഷമിക്കുന്നതിലൂടെ നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുന്നു. ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹം നമുക്ക ് അനുഭവവേദ്യമാക്കിതരുന്ന ക്ഷമിക്കലിന്‍റെയും പാപമോചനത്തിന്‍റെയും കൂദാശയാണ് അനുരഞ്ജനകൂദാശ.

  പാപമോചനം പുരോഹിതനിലൂടെ

                   പാപങ്ങള്‍ മോചിക്കാനുള്ള അധികാരം മിശിഹാ തന്‍റെ സഭയെ ഭരമേല്പിച്ചിരിക്കുന്നു. സഭയുടെ പ്രതിനിധിയായ പുരോഹിതനിലൂടെയാണ് ഈ കൂദാശ പരികര്‍മം ചെയ്യപ്പെടുന്നത്. അനുരഞ്ജനകൂദാശയില്‍ വൈദികനോട് ഏറ്റുപറയുന്ന പാപങ്ങള്‍ ഒരിക്കലും ഒരു സാഹചര്യത്തിലും അദ്ദേഹം വെളിപ്പെടുത്തുകയില്ല. അപ്രകാരം കേട്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഒന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുകയില്ല. മരിക്കേണ്ടി വന്നാല്‍ പോലും കുമ്പസാരരഹസ്യം പാലിക്കാന്‍ വൈദികനു ഗൗരവമായ കടമയുണ്ട്
   
   

   അനുരഞ്ജനകൂദാശ ഫലപ്രദമായി സ്വീകരിക്കുന്നതിന് അഞ്ചു കാര്യങ്ങള്‍ നാം വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.

   

  1. ആത്മശോധന

              കഴിഞ്ഞ കുമ്പസാരത്തിനുശേഷമുള്ള ജീവിതം ദൈവസന്നിധിയില്‍ പരിശോ
  ധിച്ച് വന്നുപോയ വീഴ്ചകള്‍ കണ്ടെത്തണം. ചെയ്യേണ്ടകാര്യങ്ങ  ചെയ്യാത്തതു മൂലവും ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്യുന്നതുമൂലവുമാണ് പാപങ്ങള്‍ ഉണ്ടാകുന്നത്. ദൈവപ്രമാണങ്ങളുടെയും തിരുസഭയുടെ കല്പനകളുടെയും ജീവിതാന്തസ്സിനുയോജിച്ച കടമകളുടെയും വെളിച്ചത്തില്‍ വേണം ഈ പരിശോധന നടത്താന്‍.
   

  2. മനസ്താപം

  ഏതു തെറ്റും ദൈവസ്നേഹത്തിനെതിരായ പ്രവൃത്തിയാണ്. പാപംവഴി
  ദൈവത്തെ ദ്രോഹിച്ചല്ലോ എന്ന ചിന്തയില്‍നിന്നു ഉളവാകുന്ന ദുഃഖവും പാപത്തോടുള്ള വെറുപ്പും നമ്മെ ഉത്തമമനസ്താപത്തിലേയ്ക്കു നയിക്കും. 'ദൈവമേ, ഞാന്‍ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയി' എന്ന് ധൂര്‍ത്തപുത്രനെപ്പോലെ ഏറ്റുപറയുവാന്‍ അപ്പോള്‍ നമുക്കു സാധിക്കും. പാപത്തിന്‍റെ വഴികളെ പൂര്‍ണമായും ഉപേക്ഷിച്ച് ഈശോയുടെ വഴിയിലേക്കു തിരിച്ചുവരാനുള്ള മനോഭാവമാണ് മനസ്താപത്തിന്‍റെ കാതല്‍
   

  3. പ്രതിജ്ഞ

  ശരിയായ മനസ്താപം തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുകയില്ലെന്ന ദൃഢനിശ്ചയത്തിലേക്കു നയിക്കും. പാപസാഹചര്യങ്ങളെ ഒഴിവാക്കുവാനുള്ള ഉറച്ചതീരുമാനവും ഉണ്ടാകും. ഈ ദൃഢനിശ്ചയവും തീരുമാനവുമാണ് പ്രതിജ്ഞ. പ്രതിജ്ഞ നിറവേറ്റുവാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ദൃഢചിത്തതയോടെ പരിശ്രമിക്കുകയും വേണം.
   

  4. ഏറ്റുപറച്ചില്‍

  എല്ലാ പാപങ്ങളും വൈദികനോടു നാം ഏറ്റുപറയണം. ഗൗരവമായ പാപങ്ങ 
  ളുടെ എണ്ണവും സ്വഭാവവും വ്യക്തമായി പറയണം. ഈശോയോടും സഭയാടുമുള്ള നമ്മുടെ തുറന്ന മനോഭാവമാണ് ഇതുവഴി നാം പ്രകടിപ്പിക്കുന്നത്. നമ്മുടെ ആത്മീയാവസ്ഥ ശരിയായി മനസ്സിലാക്കുവാന്‍ ഇതു വൈദികനെ സഹായിക്കും.
   

  5. പ്രായശ്ചിത്തം

   
  വൈദികന്‍ നല്കുന്ന പ്രായശ്ചിത്തം ശ്രദ്ധിച്ചുകേള്‍ക്കുകയും നിറവേറ്റുകയും ചെയ്യണം. പറഞ്ഞതു കേട്ടില്ലെങ്കില്‍ ചോദിച്ചു മനസ്സിലാക്കണം. നല്കപ്പെടുന്ന പ്രായശ്ചിത്തങ്ങള്‍ക്കുപുറമേ സ്വന്തമായ പരിഹാരകൃത്യങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. പുരോഹിതന്‍ പ്രായശ്ചിത്തം പറഞ്ഞുകഴിയുമ്പോള്‍ തലകുനിച്ചുനിന്ന് പാപമോചനംസ്വീകരിക്കണം. ഈ സമയം മനസ്താപപ്രകരണം മനസ്സില്‍ ഉരുവിടുകയും ഈശോയോടു പാപമോചനവും കൃപയും യാചിക്കുകയും ചെയ്യണം. കുമ്പസാരത്തിനൊരുങ്ങുന്ന സമയത്ത് പാപങ്ങ ളോര്‍ത്തു മനസ്തപിച്ചുകൊണ്ടും മനസ്താപപ്രകരണം ചൊല്ലാം.
   
  പാപമോചനവും, മനസ്സിനും ശരീരത്തിനും സൗഖ്യവും സമാധാനവും നല്കുന്ന ഈ കൂദാശ അടുക്കലടുക്കല്‍ സ്വീകരിക്കാന്‍ നമുക്കു ശ്രദ്ധിക്കാം.
   
   
   
   
   

  രോഗീലേപനം

                 ഈശോ തന്‍റെ പരസ്യജീവിതകാലത്ത് അനേകം രോഗികളെ സുഖപ്പെടുത്തി. അവിടുന്ന് എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുകയും ചെയ്തു (മത്താ 9:35). രോഗങ്ങളും ദുരിതങ്ങളും മനുഷ്യജീവിതത്തിലേക്കു കടന്നുവന്നത് മനുഷ്യന്‍റെ പാപത്തിന്‍റെ ഫലമായാണെന്ന് ഉല്‍പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സൗഭാഗ്യാവസ്ഥയിലായിരുന്നു. പാപംവഴി ഈ സൗഭാഗ്യം നഷ്ടമാക്ക ിയപ്പോള്‍ രോഗവും വേദനയും വന്നുകൂടി. ദൈവത്തിന്‍റെ പക്കലേക്കു തിരിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന സന്ദര്‍ഭമാണ് രോഗാവസ്ഥ.
   
  ദൈവം സൗഖ്യദായകനാണ്. രോഗാവസ്ഥയില്‍ മനുഷ്യന്‍ അഭയം തേടേണ്ടത് ദൈവത്തിലാണ്. ആദിമസഭയില്‍ ഈ ബോധ്യം ശക്തമായുണ്ടാ യിരുന്നു. യാക്കോബ് ശ്ലീഹാ പറയുന്നു: ڇനിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠډാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും. കര്‍ത്താവ് അവനെ എഴുന്നേല്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്കുംڈ (യാക്കോ 5:14-15).
   
                      പാപമോചനവും രോഗസൗഖ്യവും നല്കി നമ്മുടെ ആത്മശരീരങ്ങള്‍ക്ക് ആരോഗ്യം നല്കുന്ന കൂദാശയാണ് രോഗീലേപനം. ഈ കൂദാശയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തി രോഗിയെ ആത്മാവിന്‍റെ സൗഖ്യത്തിലേക്ക് നയിക്കുന്നു. ദൈവം തിരുമനസ്സാകുന്ന പക്ഷം ശരീരത്തിന്‍റെ സൗഖ്യവും ലഭിക്കുന്നു. ദൈവകാരുണ്യത്തില്‍ വിശ്വാസമര്‍പിച്ചു  കൊണ്ടു ജീവിതത്തിലുണ്ടാകുന്ന ക്ലേശങ്ങളെയും രോഗങ്ങളെയും വേദനകളെയും സമചിത്തതയോടെ സ്വീകരിക്കാന്‍ രോഗീലേപനമെന്ന കൂദാശ നമ്മെ ശക്തരാക്കുന്നു. ഗൗരവമായ രോഗാവസ്ഥയിലാണ് ഈ കൂദാശ നാം സ്വീകരിക്കുന്നത്. ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഈ കൂദാശ സ്വീകരിക്കാവുന്നതാണ്.
   
   
   
   

  കര്‍മക്രമം

  ڇ  മാമ്മോദീസാവഴി തന്‍റെ മരണത്തിലും ഉത്ഥാനത്തിലും നമ്മെ പങ്കാളിയാക്കിയ മിശിഹാ നിങ്ങളെ വിശുദ്ധീകരിക്കട്ടെڈഎന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് കാര്‍മികന്‍ രോഗിയുടെ മുറിയില്‍ വിശുദ്ധ ജലം തളിക്കുന്നു. കാറോസൂസ പ്രാര്‍ത്ഥനവരെ വിശുദ്ധ കുര്‍ബാനയിലെ ക്രമമാണ് പാലിക്കുന്നത്. തുടര്‍ന്ന് രോഗീലേപനത്തിനുള്ള തൈലം വെഞ്ചെരിക്കുന്നു. 'ഈ ലേപനംവഴി വേദനകള്‍ കുറയുകയും ക്ലേശങ്ങള്‍ അകലുകയും മുറിവുകള്‍ ഉണങ്ങുകയും ആത്മാവിനും ശരീരത്തിനും സൗഖ്യം ലഭിക്കുകയും ചെയ്യട്ടെ' എന്ന പ്രാര്‍ത്ഥനയോടെ പരിശുദ്ധ ത്രിത്വത്തിന് സ്തുതിയര്‍പ്പിച്ചുകൊണ്ടാണ്തൈലം വെഞ്ചെരിക്കുന്നത്. തുടര്‍ന്ന് രോഗിയുടെമേല്‍ വലത്തുകരം നീട്ടികമഴ്ത്തിപ്പിടിച്ചുകൊണ്ട് ആശീര്‍വാദ പ്രാര്‍ത്ഥന ചൊല്ലുന്നു. തുടര്‍ന്നുവരുന്ന തൈലംപൂശല്‍ പ്രാര്‍ത്ഥനയില്‍ പാപമോചനത്തിനായും ആത്മശരീരങ്ങളുടെ സൗഖ്യത്തിനായും പ്രാര്‍ത്ഥിക്കുന്നു. നെറ്റിയിലും കണ്ണുകളിലും ചെവികളിലും അധരങ്ങളിലും കൈകളിലും കാലുകളിലും തൈലംപൂശിക്കൊണ്ട് ആ അവയങ്ങള്‍ വഴി വന്നുപോയ തെറ്റുകള്‍ ദൈവം ക്ഷമിക്കപ്പെടുന്നതിനായി ദൈവത്തിന്‍റെ കാരുണ്യം യാചിക്കുന്നു.
   
  ലേപനത്തിനുശേഷം 'ഹൃദയം തകര്‍ന്നവരെ അവിടുന്നു സുഖപ്പെടുത്തുന്നു' എന്നു തുടങ്ങുന്ന ഗീതം ആലപിക്കുന്നു. അനുരഞ്ജന കാറോസൂസ ചൊല്ലി സമൂഹം രോഗിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് രോഗിക്കു വിശുദ്ധ കുര്‍ബാന നല്കുന്നു. പാപികള്‍ക്കു മോചനവും രോഗികള്‍ക്കു സൗഖ്യവും ക്ലേശിതര്‍ക്ക് ആശ്വാസവും നല്കുവാന്‍ പ്രിയപുത്രനെ അയച്ചതിനു നന്ദിപറഞ്ഞുക്കൊണ്ടും രോഗിക്ക് ആത്മീയവും ശാരീരികവുമായ സാന്ത്വനം നല്കിയതിന് സ്തുതികളര്‍പ്പിച്ചുകൊണ്ടും കാര്‍മ്മികന്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്‍റെയും, മാര്‍ യൗസേപ്പിന്‍റെയും, തോമ്മാശ്ലീഹായുടെയും, സകല വിശുദ്ധരുടെയും സഹായം രോഗിക്കുവേണ്ടി യാചിക്കുകയും ചെയ്യുന്നു. രോഗിയെയും സമൂഹത്തെയും ആശീര്‍വ്വദിച്ചതിനുശേഷം രോഗിയെ കുരിശുമുത്തിക്കുന്നു.
  ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ സൗഖ്യദായകമായ ഈ കൂദാശ സ്വീകരിച്ച്
  ഈശോയുടെ സ്നേഹവും കാരുണ്യവും അനുഭവിക്കാന്‍ നമുക്കു സന്നദ്ധരാകാം.
   
   
   
   
   

  ദൈവവചനം വായിക്കാം; ധ്യാനിക്കാം

   
  (1 കോറി 11:27-31).

   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

   
  "നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു
  ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും"
  (യോഹ. 20:23).
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   
  പാപമോചനവും സൗഖ്യവും നല്കി ചുറ്റിസഞ്ചരിച്ച ഈശോയേ,
  പാപങ്ങളില്‍ നിന്ന് മോചനം പ്രാപിച്ച് വിശുദ്ധിയുടെ മാര്‍ഗത്തില്‍ ചരിക്കുവാന്‍ ഞങ്ങളെ ശക്തരാക്കണമേ.
   

  എന്‍റെ തീരുമാനം

   
  രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ അനുരഞ്ജന കൂദാശ സ്വീകരിക്കും
   

  സഭാപിതാക്കډാര്‍ പറയുന്നത്

   
  ڇഏതസുഖത്തിനും മരുന്നുണ്ട്. സാത്താന്‍റെ ആക്രമണത്താല്‍
  മുറിവേറ്റവന്‍ രോഗവിവരം വൈദികനെ അറിയിച്ച് ഭിഷഗ്വരനോടു പ്രതിവിധിതേടണം. പാപം ഏറ്റുപറയുന്നവരോടു ദൈവം ക്ഷമിക്കുന്നുڈ (അഫ്രാത്തസ്).