•                ഈശോയുടെ ഉത്ഥാനശേഷം അവിടുന്നു നേരത്തെ നിര്‍ദ്ദേശിച്ചിരുന്നതനുസരിച്ച് പതിനൊന്നു ശിഷ്യډാരും ഒലിവുമലയിലേക്കുപോയി. ഉത്ഥിതനായ ഈശോ അവിടെ അവര്‍ക്കു പ്രത്യക്ഷനായി. അവനെ കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. ഈശോ അവരെ സമീപിച്ച് അരുളിച്ചെയ്തു: "സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍, ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍.യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും"(മത്താ. 28:16-20) ഈശോ ഏല്പിച്ച ഈ ദൗത്യം കൂദാശകളിലൂടെ സഭ ഇന്നും തുടരുന്നു.
     

    പ്രവേശക കൂദാശകള്‍

                               മാമ്മോദീസാ, തൈലാഭിഷേകം, കുര്‍ബാന എന്നീ മൂന്നു കൂദാശകളെ പ്രവേശകകൂദാശകള്‍ എന്നു വിളിക്കുന്നു. കാരണം മിശിഹാരഹസ്യത്തിലേക്കും സഭാ സമൂഹത്തിലേക്കും ഒരു വ്യക്തിയെ പ്രവേശിപ്പിക്കുന്ന കൂദാശകളാണിവ. ഒരുവന്‍ തന്‍റെ സഭാജീവിതം ആരംഭിക്കുന്നത് ഈ കൂദാശകളിലൂടെയായതിനാല്‍ ഇവയെ പ്രാരംഭകൂദാശകള്‍ എന്നും വിളിക്കുന്നുണ്ട് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം1212). മാമ്മോദീസായിലൂടെ വിശ്വാസികള്‍ വീണ്ടും
    ജനിക്കുന്നു. തൈലാഭിഷേകത്തിലൂടെ ശക്തരാക്കപ്പെടുന്നു. കുര്‍ബാനയില്‍ നിത്യജീവന്‍റെ ഭക്ഷണത്താല്‍ പരിപോഷിപ്പിക്കപ്പെടുന്നു. ഇപ്രകാരം ഈ കൂദാശകളിലൂടെ ഒരു വ്യക്തി സഭയില്‍ ജനിക്കുകയും ദൈവികജീവനില്‍
    വളരുകയും ചെയ്യുന്നു. അതിനാല്‍ ആദിമ നൂറ്റാണ്ടുകളില്‍ ഈ മൂന്നു കൂദാശകളും ഒന്നിച്ചാണ് പരികര്‍മം ചെയ്തിരുന്നത്.
     
    പൗരസ്ത്യസഭകളില്‍ ഈ മൂന്നു കൂദാശകളും ഒന്നിച്ചു നല്കുന്ന പാരമ്പര്യം ഇന്നും തുടരുന്നു. അര്‍ത്ഥിക്ക് മാമ്മോദീസായും തൈലാഭിഷേകവും നല്കിയശേഷം പരിശുദ്ധ കുര്‍ബാനകൂടി നല്കുന്നു.
    വിശുദ്ധ ഹിപ്പോളിറ്റസിന്‍റെ (170-235) 'അപ്പസ്തോലിക പാരമ്പര്യം' എന്ന കൃതിയില്‍ മാമ്മോദീസായും തൈലാഭിഷേകവും വിശുദ്ധ കുര്‍ബാനയും ഒന്നിച്ചു പരികര്‍മം ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
     

                          പ്രവര്‍ത്തനം 1

    രണ്ടോ മൂന്നോ കൂട്ടുകാര്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പുകളായിതിരിഞ്ഞ് മാമ്മോദീസ പരികര്‍മ്മം ചെയ്യുന്നത് കണ്ടിട്ടുള്ളത് ഓര്‍മ്മിച്ച് അതിലെ പ്രധാനകര്‍മ്മങ്ങ ള്‍ ക്രമമായി
    എഴുതുക. അതിനുശേഷം റോമ 6:3-4 വരെ വായിച്ച ശേഷം ഈ തിരുവചനഭാഗം
    എപ്രകാരമാണ് മാമ്മോദീസകര്‍മ്മത്തില്‍ പ്രതീകാത്മകമായി അന്വര്‍ത്ഥമാകുന്നത് എന്നു
    ചര്‍ച്ചചെയ്യുക
     

    മാമ്മോദീസാ

    ഈശോയുടെ മരണോത്ഥാനങ്ങ ളിലുള്ള

    പങ്കുചേരല്‍

     
                                   മാമ്മോദീസായിലൂടെ മിശിഹായുടെ മരണോത്ഥാനങ്ങളില്‍ നാം പങ്കുകാരാകുകയും വീണ്ടും ജനിക്കുകയും ചെയ്യുന്നു. മാമ്മോദീസായില്‍ മിശിഹായോടൊപ്പം മരിക്കുന്ന നാം അവിടുത്തോടൊപ്പം ഉയിര്‍ക്കുകയും പുതിയ സൃഷ്ടിയായിത്തീരുകയും ചെയ്യുന്നു. പൗലോസ് ശ്ലീഹാ റോമായിലെ
    സഭയ്ക്ക് എഴുതുന്നു.
    ڇ                              യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്‍റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാന സ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു.ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്ڈ (റോമ 6:3-4).
     
                                                    മാമ്മോദീസാ സ്വീകരിക്കുവാനുള്ള വ്യക്തിയെ ജലത്തില്‍ മുക്കുന്നത് മിശിഹായോടൊത്തുള്ള മരണത്തെ സൂചിപ്പിക്കാനാണ്. ഈ അര്‍ത്ഥത്തിലാണ് കല്ലറയുടെ പ്രതീകമായി മാമ്മോദീസാത്തൊട്ടിയെ കണക്കാക്കുന്നത്. ജലത്തില്‍ മുങ്ങിയ ശേഷം പൊങ്ങിവരുന്നതു മിശിഹായോടൊത്തുള്ള ഉയിര്‍പ്പിനെ സൂചിപ്പിക്കുന്നു.
     

    പാപങ്ങള്‍ മോചിക്കുന്നു

                      മാമ്മോദീസാ പാപങ്ങളെ മോചിക്കുന്ന കൂദാശയാണ്. ഉത്ഭവപാപവും, കര്‍മപാപവും ഉണ്ടെങ്കില്‍ അവയും മോചിക്കുന്ന കൂദാശയാണല്ലോ മാമ്മോദീസാ.'പാപമോചനത്തിനായുള്ള മാമ്മോദീസയിലും വിശ്വസിക്കുന്നു' എന്നു വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്നുണ്ട്. മാമ്മോദീസയില്‍ നാം മിശിഹായോടു കൂടി ക്രൂശിക്കപ്പെട്ടത് പാപപങ്കിലമായ നമ്മുടെ ശരീരത്തെ നശിപ്പിക്കേണ്ടതിനാണെന്ന് പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു (റോമ 6:6).'പാപവും പാപമാര്‍ഗങ്ങളും നീ ഉപേക്ഷിക്കുന്നുവോ' എന്ന ചോദ്യത്തിന് ഉത്തരമായി 'ഉപേക്ഷിക്കുന്നു' എന്നു മറുപടി പറയുമ്പോള്‍ മാമ്മോദീസാമുങ്ങുന്ന വ്യക്തിക്ക ് ഇനി പാപവുമായി യാതൊരു ബന്ധവുമില്ല എന്നു പ്രഖ്യാപിക്കുയാണ്.
     

    ദൈവമക്കളായി ജനിക്കുന്നു

    രാത്രിയില്‍ ഈശോയെ കാണാനെത്തിയ നിക്കോദേമോസിനോട് ഈശോ പറഞ്ഞു: "ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല."(യോഹ.3:5)
                                    മാമ്മോദീസായിലൂടെ പരിശുദ്ധാത്മാവ് നമ്മെ ദൈവമക്കളാക്കി മാറ്റുന്നു. പാപംമൂലം നഷ്ടമായ ദൈവികഛായ വീണ്ടും ലഭിക്കുന്നു. നമ്മില്‍ ദൈവികജീവന്‍ അഥവാ കൃപാവരം നിറയ്ക്കുകയും നമ്മെ ദൈവത്തിന്‍റെ മക്കളും സ്വര്‍ഗത്തിനവകാശികളുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ദൈവരാജ്യത്തിനായി കുഞ്ഞുങ്ങളെ മുദ്രവയ്ക്കുന്ന കര്‍മമായി മാമ്മോദീസായെ മാര്‍ അപ്രേം കാണുന്നത്. ഈ അര്‍ത്ഥത്തില്‍ സഭയ്ക്കുവേണ്ടി മക്കളെ ജനിപ്പിക്കുന്ന സഭയുടെ ഗര്‍ഭപാത്രം എന്നാണ് മാമ്മോദീസാത്തൊട്ടിയെ സഭാപിതാക്കډാര്‍ വിശേഷിപ്പിക്കുന്നത്.
     

    സഭാകൂട്ടായ്മയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുന്നു

               മാമ്മോദീസാ നമ്മെ മിശിഹായുടെ ശരീരത്തിലെ അവയവങ്ങളാക്കുന്നു. പൗലോസ് ശ്ലീഹാ പറയുന്നു: 'നാമെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനം ഏറ്റു'(1 കോറി 12:13). മാമ്മോദീസാ സ്വീകരിച്ച വ്യക്തി സഭയുടെ അംഗമായിത്തീരുന്നതോടെ ഈശോയുടെ സ്വന്തമായി മാറുകയും അവിടുത്തോട് അനുരൂപപ്പെടുകയും ചെയ്യുന്നു. മിശിഹാ അവനില്‍ മായിക്കാനാവാത്ത ഒരു ആദ്ധ്യാത്മികമുദ്ര പതിപ്പിക്കുന്നു. മാമ്മോദീസാ സ്വീകരിച്ച വ്യക്തി മിശിഹായുടെ സ്വന്തമായിത്തീരുന്നതിന്‍റെ മുദ്രയാണിത്. ഈ മുദ്ര മായ്ക്കാന്‍ പാപത്തിനു പോലും സാധിക്കുകയില്ല. ആയതിനാല്‍ മാമ്മോദീസാ എന്നേക്കുമായി ഒരിക്കല്‍ മാത്രം നല്കപ്പെടുന്നു. അതുവഴിയായി മറ്റുള്ളവര്‍ക്കു വിധേയനായിരിക്കുവാനും സഭയുടെ
    കൂട്ടായ്മയില്‍ അവര്‍ക്കു സേവനം ചെയ്യുവാനും സഭാധികാരികളെ അനുസരിക്കാനുമായി അവന്‍ വിളിക്കപ്പെടുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1269; 1272).
     

    മാമ്മോദീസയും വിശ്വാസവും

     
    മാമ്മോദീസാ വിശ്വാസത്തിന്‍റെ കൂദാശയാണ്. ഈശോ തന്‍റെ സ്വര്‍ഗ്ഗാരാഹണ വേളയില്‍ ശിഷ്യര്‍ക്ക് ഒരു ദൗത്യം നല്കി: 'നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാം സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും'(മര്‍ക്കോ 16:15-16). ഈശോയില്‍ പൂര്‍ണമായും വിശ്വസിക്കുന്നവര്‍ക്കു മാത്രമാണ് മാമ്മോദീസാ നല്കുന്നത്. ഇപ്രകാരം വിശ്വസിച്ച് മാമ്മോദീസാ സ്വീകരിക്കുന്നവര്‍ക്കാണ് രക്ഷവാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.
     
    രക്ഷ പ്രാപിക്കുന്നതിന് എന്താണു ചെയ്യേണ്ടത്എന്ന കാരാഗൃഹ കാവല്‍ക്കാരന്‍റെ ചോദ്യത്തിന് പൗലോസും സീലാസും നല്കുന്ന മറുപടി ഈ വസ്തുത വ്യക്തമാക്കുന്നു. "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും"(അപ്പ.പ്രവ.16:31). പൗലോസ് ശ്ലീഹാ പറയുന്നു: "ആകയാല്‍ യേശു കര്‍ത്താവാണ് എന്നു അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും" (റോമ10:9).
     
    ശിശുമാമ്മോദീസായില്‍ സഭാസമൂഹത്തിന്‍റെ മുഴുവന്‍ വിശ്വാസത്തെ സഭ പരിഗണിക്കുന്നു. അതുകൊണ്ടാണ് ശിശുമാമ്മോദീസായിലെ ചോദ്യങ്ങള്‍ക്ക ് ശിശുവിനുവേണ്ടി തലതൊട്ടപ്പനും തലതൊട്ടമ്മയും മറുപടി പറയുന്നത്. മാത്രമല്ല, മാമ്മോദീസായിലെ വിശ്വാസം വളര്‍ച്ച ആവശ്യമായിട്ടുള്ള പ്രാരംഭവിശ്വാസമാണ്. മമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും വിശ്വാസം മാമ്മോദീസയ്ക്കുശേഷം വളരേണ്ടതുണ്ട്. ഇതിന് മാതാപിതാക്കളുടെയും സഭാസമൂഹത്തിന്‍റെയും താല്പര്യവും സഹായവും ആവശ്യമാണ്. അതു സഭാത്മകമായ ഒരു കര്‍ത്തവ്യമാണ്.
     

    തൈലാഭിഷേക കൂദാശ

                    മാമ്മോദീസയിലൂടെപരിശുദ്ധാത്മാവില്‍ വീണ്ടും ജനിച്ച് ദൈവമക്കളായിത്തീര്‍ന്ന നമുക്കു മിശിഹായുടെ സുവിശേഷം പ്രഘോഷിക്കുന്നതിനും അവിടുത്തേക്കു സാക്ഷ്യം വഹിക്കുന്നതിനും ആവശ്യമായ പരിശുദ്ധാത്മാവിന്‍റെ പ്രത്യേകമായ ശക്തിയും വരങ്ങളും നല്കുന്ന കൂദാശയാണ് തൈലാഭിഷേകം. മാമ്മോദീസായിലൂടെ ലഭിച്ച വിശ്വാസത്തില്‍ ഒരു വ്യക്തിയെ സ്ഥിരപ്പെടുത്തുന്ന കൂദാശയാണിത് . തൈലാഭിഷേകകൂദാശവഴി സഭയോടു പൂര്‍ണമായി ബന്ധിക്കപ്പെടുകയും പരിശുദ്ധാത്മാവിന്‍റെ സവിശേഷശക്തിയാല്‍ സമ്പന്നരാക്കപ്പെടുകയും ചെയ്യുന്നു. മാമ്മോദീസായില്‍
    ലഭിച്ച കൃപാവരത്തിന്‍റെ പൂര്‍ത്തീകരണത്തിന് തൈലാഭിഷേകകൂദാശ അത്യാവശ്യമാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. മാമ്മോദീസാ വഴി പുനര്‍ജډം ലഭിച്ച വ്യക്തിയെ ക്രൈസ്തവ പക്വതയിലേക്കു നയിക്കുന്ന ഈ
    കൂദാശ പരിശുദ്ധാത്മാവിന്‍റെ നിറവില്‍ മിശിഹായ്ക്കു സധൈര്യം സാക്ഷ്യം വഹിക്കാന്‍ ക്രൈസ്തവരെ പ്രാപ്തരാക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രത്യേകമായ ശക്തിയും വരങ്ങളും ഈ കൂദാശയിലൂടെ ലഭിക്കുന്നു.
     

    ഈശോ ആത്മാവിനാല്‍ അഭിഷിക്തന്‍

     
                        മിശിഹാ എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം അഭിഷിക്തന്‍ എന്നാണ്. ഈശോ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ്. മാമ്മോദീസാവേളയില്‍ പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ ഇറങ്ങിവരുകയും ഈശോയെ അഭിഷേകം ചെയ്യുകയും ചെയ്തു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ അവിടുന്നു തന്നിലൂടെ പൂര്‍ത്തിയാകാനിരുന്ന രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി നിശ്ചയദാര്‍ഢ്യത്തോടും ദൗത്യബോധത്തോടും കൂടി നസ്രത്തിലെ സിനഗോഗിലെത്തുകയും പരസ്യജീവിതം ആരംഭിക്കുകയും ചെയ്തു. രക്ഷാകരമായ ദൗത്യനിര്‍വഹണത്തിനായി പരിശുദ്ധാത്മാവ് ഈശോയെ ശക്തിപ്പെടുത്തി.
     

    ശ്ലീഹډാര്‍ ആത്മാവിനാല്‍ നിറഞ്ഞവര്‍

              തന്‍റെ മരണത്തിനുമുമ്പു തന്നെ ഈശോ ശിഷ്യډാര്‍ക്കു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരുന്നു (യോഹ. 14:26). ഉത്ഥാനശേഷം ശ്ലീഹډാര്‍ക്കു പ്രത്യക്ഷപ്പെട്ട ഈശോ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് പരിശുദ്ധാത്മാവിനെ നല്കി (യോഹ.20:22-23). പന്തക്കുസ്താ നാളില്‍ സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന ശ്ലീഹډാരുടെമേല്‍ തീനാളങ്ങളുടെ രൂപത്തില്‍ പരിശുദ്ധാത്മാവു വന്ന് ആവസിക്കുകയും പ്രേഷിത നിര്‍വ്വഹണത്തിനായി അവരെ ശക്തിപ്പെടുത്തുകയും ചെയ്തു.
     

    പ്രവര്‍ത്തനം 2

    ലൂക്കാ 3:22; 4:1; 4:18; അപ്പ. പ്രവ. 2:3-4; 4:8, 31; 5:32; 6:10; 7:55; 8:29, 39; 10:19; 11:12; 13:2,4 എന്നീ തിരുവചനഭാഗങ്ങള്‍ വായിച്ച് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ഖണ്ഡിക തയ്യാറാക്കുക.
     

    ആദിമക്രൈസ്തവര്‍ ആത്മാവിനാല്‍ നിറഞ്ഞവര്‍

                          ഈശോയില്‍ വിശ്വസിച്ച് അവിടുത്തേക്കു സാക്ഷ്യം വഹിച്ച ആദിമക്രൈസ്തവര്‍ പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞ വരായിരുന്നു. വിശ്വാസിനുവേണ്ടി ജീവന്‍ ത്യജിക്കുവാനും രക്തസാക്ഷികളായിത്തീരുവാനും പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തി. എസ്തപ്പാനോസ് തുടങ്ങിയ രക്തസാക്ഷികളുടെ ഉദാഹരണങ്ങള്‍ ഇതു വ്യക്തമാക്കുന്നു. അപ്പസ്തോല പ്രവര്‍ത്തനങ്ങളിലെ മാമ്മോദീസാ വിവരണങ്ങളിലെല്ലാം പരിശുദ്ധാത്മാവിനെ നല്കുന്നതിനുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ കാണുവാന്‍ സാധിക്കും. സമറിയായില്‍ മാമ്മോദീസാ സ്വീകരിച്ചവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേ ണ്ടതിനായി പത്രോസും യോഹന്നാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു (അപ്പ. പ്രവ. 8:14-17). ജ്ഞാനസ്നാനം സ്വീകരിച്ചവരുടെമേല്‍ ശ്ലീഹډാര്‍ കൈകള്‍വച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ക്കും പരിശുദ്ധാത്മാവിനെ ലഭിക്കുന്നതായി അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ നാം കാണുന്നുണ്ട് (അപ്പ. പ്രവ.19:1-7).
     

    പരിശുദ്ധാത്മാവിന്‍റെ ആലയങ്ങളാക്കി മാറ്റുന്നു

     
                   മാമ്മോദീസായിലൂടെ ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലും പങ്കുപറ്റുകയും തൈലാഭിഷേകത്തിലൂടെ പരിശുദ്ധാത്മാവുകൊണ്ടുനിറയുകയും ചെയ്യുന്ന ക്രൈസ്തവന്‍ പരിശുദ്ധാത്മാവിന്‍റെ ആലയമാണ്. പൗലോസ് ശ്ലീഹാ പറയുന്നു: "നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?"(1 കോറി 3:16). നമ്മില്‍ വസിക്കുന്ന ദൈവാത്മാവിനാല്‍ നയിക്കപ്പെടുമ്പോഴാണ് നാം ദൈവമക്കളാകുന്നത്.
     

    ക്രൈസ്തവ ജീവിതത്തിനുള്ള ശക്തി പകരുന്നു

     
                         ഒരോ ക്രൈസ്തവനും തൈലാഭിഷേകത്തിലൂടെ പന്തക്കുസ്താനുഭവത്തില്‍പങ്കുചേരുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും, വേണ്ടിവന്നാല്‍ സ്വന്തം ജീവന്‍ സമര്‍പ്പിച്ചുകൊണ്ടുപോലും മിശിഹായ്ക്കു സാക്ഷ്യം വഹിക്കാനുള്ള ദൗത്യം നാം ഏറ്റെടുക്കുന്നു. ശ്ലീഹډാര്‍ നമ്മെ ഭരമേല്പിച്ച ഈ ദൗത്യം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു യുഗാന്ത്യംവരെ പ്രഘോഷിക്കുവാന്‍ നമുക്കു കഴിയണം. നാം അതു നിര്‍വ്വഹിക്കേണ്ടത് സഭയിലൂടെയാണ്. സഭയോടുള്ള നമ്മുടെ പ്രതിദ്ധത മിശിഹായോടുള്ള പ്രതിബദ്ധത തന്നെയാണ്. കാരണം സഭയിലൂടെയാണ് ഇന്ന് മിശിഹാ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സഭയില്‍ സജീവാംഗമായി, മിശിഹായോടൊത്ത് ജീവിക്കുവാനാവശ്യമായ വരങ്ങളും കൃപകളും തൈലാഭിഷേകം നമുക്കു നല്കുന്നു.
     
                       മാമ്മോദീസാ, തൈലാഭിഷേകം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകള്‍ സ്വീകരിച്ച് വിശ്വാസത്തില്‍ സ്ഥിരീകരിക്കപ്പെട്ട നമുക്ക ് വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും സത്ഫലങ്ങള്‍ പുറപ്പെടുവിക്കാം.
     

    ദൈവവചനം  വായിക്കാം;ധ്യാനിക്കാം

    (യോഹ 3:1-8).
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

    ڇജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.ڈ
    (യോഹ. 3:5).

     

    നമുക്ക ു പ്രാര്‍ത്ഥിക്കാം

    മാമ്മോദീസയിലൂടെ ദൈവമക്കളാകുന്നതിന് ഞങ്ങള്‍ക്കു ഭാഗ്യം നല്കിയ മിശിഹായേ, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ് സുവിശേഷത്തിനു സാക്ഷ്യം വഹിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
     

    എന്‍റെ തീരുമാനം

    ദൈവമക്കള്‍ക്ക ് അനുയോജ്യമാംവിധം സ്നേഹത്തിനു സാക്ഷ്യം വഹിച്ച്
    ഞാന്‍ ജീവിക്കും.
     

    സഭാപിതാക്കډാര്‍ പറയുന്നത്

    ڇഓ! രാജ്യത്തിന്‍റെ മക്കള്‍ക്കു വേദനയില്ലാത്ത ജډം നല്കിയ ഉദരം (മാമ്മോദീസാത്തൊട്ടി) എത്ര മനോഹരം. ഒരിക്കല്‍ ഈ ഉദരം ജډം നല്കിയാല്‍ അള്‍ത്താര അവരെ പോഷിപ്പിക്കുന്നു. അവരുടെ മക്കള്‍ പാലല്ല പരിപൂര്‍ണ അപ്പമാണു നേരിട്ടു ഭക്ഷിക്കുന്നത്ڈ (മാര്‍ അപ്രേം).