•  
                                   റോമാ ഗവര്‍ണറായിരുന്ന പന്തിയോസ് പീലാത്തോസ് യഹൂദ മതനേതാക്കډാരുടെ ആവശ്യപ്രകാരം ഈശോയെ കുരിശുമരണത്തിനായി വിധിച്ചു. നിരവധി പീഡനങ്ങള്‍ക്കു ശേഷം അവിടുത്തെ ഗാഗുല്‍ത്തായിലേക്ക് കൊണ്ടുപോയി. ദീര്‍ഘമായ പീഡാനുഭവയാത്രയുടെ അവസാനം കപാലം (ഗാഗുല്ത്ത) എന്നു വിളിക്കുന്ന സ്ഥലത്ത് അവിടുത്തെ കുരിശില്‍ തറച്ചു. ദാഹിച്ചപ്പോള്‍ അവിടുത്തേക്കായി നല്കിയ വിനാഗിരി സ്വീകരിച്ചശേഷം അവിടുന്ന് അരുളിച്ചെയ്തു: "എല്ലാംപൂര്‍ത്തിയായിരിക്കുന്നു". വീണ്ടും അവിടുന്ന് നിലവിളിച്ചു പറഞ്ഞു: "പിതാവേ, അങ്ങയുടെ കൈകളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു". ഇതു പറഞ്ഞിട്ട് അവിടുന്ന് ജീവന്‍ വെടിഞ്ഞു. (ലൂക്ക ാ 23:44-46; യോഹ. 19:28-30). അരിമത്ത്യാക്കാരന്‍ യൗസേപ്പും ഈശോയുടെ ബന്ധുക്കളും ചേര്‍ന്ന് അവിടുത്തെ മൃതശരീരം അടുത്തുണ്ടായിരുന്ന ഒരു കല്ലറയില്‍ സംസ്കരിച്ചു. എന്നാല്‍ മൂന്നാം ദിവസം അവിടുന്ന് വിജയപ്രതാപവാനായി ഉത്ഥാനം ചെയ്തു (ലൂക്കാ 24:1- 12; യോഹ 20:1-10).
   
                               ഈശോയില്‍ പൂര്‍ത്തിയാക്കപ്പെട്ട രക്ഷാകര സംഭവത്തിന്‍റെ മുഴുവന്‍ ആഘോഷമാണ് വിശുദ്ധ കുര്‍ബാന. ഈ മിശിഹാരഹസ്യത്തിന്‍റെ കേന്ദ്രസംഭവങ്ങളായ ഈശോയുടെ പീഡാനുഭവം, മരണം, ഉത്ഥാനം എന്നീ രഹസ്യങ്ങളില്‍ അനാഫൊറ (കൂദാശാകര്‍മം) സവിശേഷമായ വിധത്തില്‍ നമ്മെ പങ്കുചേര്‍ക്കുന്നു . അനാഫൊറയ്ക്കു മുമ്പായി ഈശോയുടെ മരണോത്ഥാന രഹസ്യങ്ങളില്‍ യോഗ്യതയോടെ പങ്കുചേരുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരുക്ക ശുശ്രൂഷയുമുണ്ട്.
   

  പ്രവര്‍ത്തനം 1

  കാറോസൂസ പ്രാര്‍ത്ഥന മുതല്‍ കാര്‍മികന്‍റെ മദ്ഹ പ്രവേശനം വരെയുള്ള കര്‍മാനുഷ്ഠാനങ്ങള്‍ ഏതെല്ലാമെന്ന് കുര്‍ബാനപ്പുസ്തകത്തില്‍ നിന്നും കണ്ടെത്തുക. ഓരോ കര്‍മാനുഷ്ഠാനത്തിന്‍റെയും  പ്രതീകാത്മകമായ അര്‍ത്ഥം പാഠപുസ്തകത്തില്‍ നിന്നുംകണ്ടെത്തി ഒരു ചാര്‍ട്ട് തയ്യാറാക്കുക.
   

  ഒരുക്ക ശുശ്രൂഷ

                     ഈശോയുടെ മരണോത്ഥാന രഹസ്യങ്ങളുടെ ആഘോഷമായ അനാഫൊറയ്ക്ക ് ഒരുക്കമായിട്ടാണ് ഈ ശുശ്രൂഷയെ കാണുന്നത്. ഭൗതിക ഒരുക്കവും ആദ്ധ്യാത്മിക ഒരുക്കവുമുണ്ട്. ബലിവസ്തുക്കളുടെ ഒരുക്കം, അവയുടെ സമര്‍പ്പണം, ബലിവസ്തുക്കള്‍ ശോശപ്പകൊണ്ടു മൂടല്‍ എന്നിവയാണ് ഭൗതികഒരുക്കത്തിലെ ഘടകങ്ങള്‍, അയോഗ്യരെ പറഞ്ഞയക്കല്‍ സാഷ്ടാംഗപ്രണാമം, കൈകഴുകല്‍, വിശ്വാസപ്രമാണം, കാര്‍മികന്‍റെ മദ്ഹാപ്രവേശനം എന്നീ കര്‍മങ്ങളാണ് ആദ്ധ്യാത്മിക ഒരുക്കത്തിലുള്ളത്.
   

  ബലിവസ്തുക്കളുടെ ഒരുക്കം

                    കാര്‍മികന്‍ ഈശോയുടെ തിരുശരീരരക്തങ്ങള്‍ സംവഹിക്കേ കാസയും പീലാസയും ധൂപിച്ചു വിശുദ്ധീകരിക്കുകയും അവയില്‍ അപ്പവും വീഞ്ഞും തയ്യാറാക്കുകയും ചെയ്യുന്നു. ഈ സമയത്ത് കര്‍ത്താവിന്‍റെ പീഡാസഹനത്തെയാണ് നാം അനുസ്മരിക്കുന്നത്. വീഞ്ഞില്‍ വെള്ളം ഒഴിക്കുന്ന സമയത്തെ പ്രാര്‍ത്ഥന ഈ കാര്യം സൂചിപ്പിക്കുന്നു"പടയാളികളില്‍ ഒരുവന്‍ വന്ന് കര്‍ത്താവിന്‍റെ തിരുവിലാവില്‍
  കുന്തംകൊണ്ടുകുത്തി. ഉടനെ രക്തവും വെള്ളവുംപുറപ്പെട്ടു"(യോഹ. 19:34). കാര്‍മികന്‍ പീലാസയിലും കാസയിലും അപ്പവും വീഞ്ഞും തയ്യാറാക്കുമ്പോള്‍ അവയോടൊപ്പം ആരാധകസമൂഹവും തങ്ങളെ ആത്മനാസമര്‍പ്പിക്കുന്നു.
   

  അനാഫൊറയില്‍ പങ്കെടുക്കുന്നവരുടെ യോഗ്യത

   
                      " മാമ്മോദീസ സ്വീകരിക്കുകയും ജീവന്‍റെ അടയാളത്താല്‍ മുദ്രിതരാകുകയും ചെയ്തവര്‍ ഭക്തിയോടും ശ്രദ്ധയോടുംകൂടെ വിശുദ്ധ രഹസ്യങ്ങളില്‍ പങ്കുകൊള്ളട്ടെ"  എന്ന ശുശ്രൂഷിയുടെ ആഹ്വാനം ഭക്ത്യാദരങ്ങളോടെ അനാഫൊറയിലേക്കു പ്രവേശിക്കാന്‍ നമ്മെപ്രേരിപ്പിക്കുന്നു.
   
   

  അയോഗ്യരെ പറഞ്ഞയക്കല്‍

                         മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്തവരെയും, ജീവന്‍റെ അടയാളം സ്വീകരിക്കാത്തവരെയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നില്ലാത്തവരെയും, വചനശുശ്രൂഷയ്ക്കുശേഷം പറഞ്ഞയക്കുന്ന രീതി പുരാതനകാലത്തുണ്ടായിരുന്നു. എത്രമാത്രം ആന്തരിക പരിശുദ്ധിയോടെ വേണം വിശുദ്ധ കുര്‍ബാനയ്ക്കണയാന്‍ എന്ന് ഇത് വ്യക്തമാക്കുന്നു. മാമ്മോദീസയ്ക്കു യോജിച്ച ജീവിതം നയിക്കാത്തവര്‍ സ്വര്‍ഗീയ ജീവിതത്തില്‍ നിന്ന് നിത്യമായി തിരസ്ക്കരിക്കപ്പെടുമെന്നതിന്‍റെ അടയാളമാണ് ഈ പറഞ്ഞയക്കല്‍.
   

  സാഷ്ടാംഗപ്രണാമം

   
                       റാസാക്രമത്തില്‍ കാണുന്ന ഈ കര്‍മം സീറോമലബാര്‍സഭയുടെ മാത്രം ഒരു പ്രത്യേകതയാണ്. "നിന്നുടെ വൈദികരണിയും നീതി.." എന്നു തുടങ്ങുന്ന ഗീതം കാര്‍മികനും ശുശ്രൂഷിയും ഗായകസംഘവും മാറിമാറി ആലപിക്കുമ്പോള്‍ കാര്‍മികന്‍ ബേമായില്‍ വിരിച്ചിരിക്കുന്ന വിരിയുടെ (ശോശപ്പ) നാലുവശങ്ങളിലും മൂന്നു പ്രാവശ്യം വീതം ചുംബിക്കുന്നു. ഈ ഗീതം പുരോഹിതന്‍റെ പ്രത്യേക സ്ഥാനത്തെ വെളിവാക്കുന്നു; ഒപ്പം പരിശുദ്ധാത്മാവിന്‍റെ ആവാസത്താലാണ് അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീര രക്തങ്ങളായി മാറ്റപ്പെടുന്നത് എന്ന് അനുസ്മരിക്കുകയും ചെയ്യുന്നു.
   

  കൈകഴുകല്‍

   
                ദിവ്യരഹസ്യങ്ങളെ ബലിപീഠത്തിലേക്കു സംവഹിക്കുന്നതിനു മുന്‍പായി കാര്‍മികന്‍ കൈകഴുകുന്നു. കര്‍ത്താവിന്‍റെ കൃപാസമുദ്രത്തില്‍ ആരാധനാസമൂഹം മുഴുവന്‍ കഴുകി ആദ്ധ്യാത്മികമായി വിശുദ്ധീകരിക്കപ്പെടുന്നതിന്‍റെ പ്രതീകമാണിത്.
   

  ബലിവസ്തുക്കളുടെ  സമര്‍പ്പണവും ദിവ്യരഹസ്യഗീതവും

                         കാര്‍മികന്‍ ഉപപീഠങ്ങളില്‍ (ബേസ്ഗസകളില്‍) ഒരുക്കിവച്ചിരിക്കുന്ന അപ്പവും വീഞ്ഞും അള്‍ത്താരയിലേക്കു സംവഹിക്കുന്നു. ഈ സമയത്ത് സമൂഹം ആലപിക്കുന്ന ഗീതമാണ് ദിവ്യരഹസ്യഗീതം. സജ്ജമാക്കപ്പെട്ട കാസയും പീലാസയും കൈകളില്‍ വഹിച്ച് കാര്‍മികന്‍ അള്‍ത്താരയിലേക്കു നടത്തുന്ന ഈ പ്രദക്ഷിണം ഈശോയുടെ കാല്‍വരിയാത്രയെ അനുസ്മരിപ്പിക്കുന്നു. അള്‍ത്താരയില്‍ ഈ ദിവ്യരഹസ്യങ്ങളെ കുരിശാകൃതിയില്‍ ഉയര്‍ത്തുന്നത് അവിടുത്തെ കുരിശു മരണത്തെ സൂചിപ്പിക്കുന്നു. കാസയും പീലാസയും ബലിപീഠത്തില്‍വച്ച് കാര്‍മികന്‍ ശോശപ്പകൊണ്ട് മൂടുന്നു. ഇത് ഈശോയുടെ തിരുശരീരം സംസ്കരിച്ചതിനെ സൂചിപ്പിക്കുന്നു.
   
                          'താതനുമതുപോലാത്മജനും....' എന്നു തുടങ്ങുന്നഗീതം ദിവ്യരഹസ്യഗീതത്തിന്‍റെ തന്നെ രണ്ടാം ഭാഗമാണ്. ഈ ഗീതത്തില്‍ കന്യകാമറിയത്തെയും വിശുദ്ധ യൗസേപ്പിനെയും ശ്ലീഹډാരെയും മാര്‍ തോമ്മാ ശ്ലീഹായെയും നീതിമാډാരെയും രക്തസാക്ഷികളെയും മരിച്ചവരെയും അനുസ്മരിക്കുന്നു. അവരെപ്പോലെ വിശുദ്ധരായി പരിശുദ്ധ ത്രിത്വത്തെ പ്രസാദിപ്പിക്കാന്‍ നമുക്കും സാധിക്കുമെന്നും ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവും ഇതിനു നമ്മെ സഹായിക്കുമെന്നും ഈ ഗീതം നമ്മെ ഓര്‍മിപ്പിക്കുന്നു.

  വിശ്വാസപ്രമാണം

                       സഭയുടെ വിശ്വാസത്തിന്‍റെ ആഘോഷവും അനുഷ്ഠാനവുമാണ് വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയുടെ കേന്ദ്രഭാഗമായ അനാഫൊറയിലേക്കു കടക്കുന്നതിനുമുന്‍പായി സമൂഹം തങ്ങളുടെ വിശ്വാസാനുഭവം പ്രഖ്യാപിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലും തിരുസഭയിലും സ്വര്‍ഗീയ ജീവിതത്തിലുള്ള വിശ്വാസമാണ് നാമിവിടെ ഏറ്റുപറയുന്നത്.

   

  മദ്ഹപ്രവേശനം

                        കാര്‍മികന്‍ അതീവ ഭക്തിയോടുകൂടി മൂന്നു പ്രാവശ്യം അഗാധമായി കുനിഞ്ഞ് ആചാരം ചെയ്തുകൊണ്ട് അള്‍ത്താരയെ സമീപിക്കുന്നു. അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ച് ഈശോയുടെ തിരുശരീരരക്തങ്ങളുടെ ബലിയര്‍പ്പിക്കാന്‍ പാപിയും ബലഹീനനുമായ തന്നെ കാരുണ്യപൂര്‍വം യോഗ്യനാക്കിയതിന് ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഈ സമയത്ത് കാര്‍മികന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവജനത്തിന്‍റെ കടങ്ങളുടെ പൊറുതി, പാപങ്ങളുടെ മോചനം, ആത്മാക്കളുടെ രക്ഷ , ലോകം മുഴുവന്‍റെയും അനുരഞ്ജനം, എല്ലാ സഭകളുടെയും സമാധാനവും ശാന്തിയും ഇവയ്ക്കെല്ലാം വേണ്ടിയാണ് കാര്‍മികന്‍ ബലിയര്‍പ്പിക്കുന്നത് എന്ന് ഈ പ്രാര്‍ത്ഥന വ്യക്തമാക്കുന്നു. തുടര്‍ന്ന് കാര്‍മികന്‍ ദൈവത്തിന്‍റെ സിംഹാസനമായ ബലിപീഠത്തില്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ സാന്നിധ്യത്തെ അനുസ്മരിച്ച് മൂന്നു പ്രാവശ്യം ചുംബിക്കുന്നു.
   

  അനാഫൊറ (കൂദാശാകര്‍മം)

   
                      വിശുദ്ധ കുര്‍ബാനയുടെ കേന്ദ്രഭാഗമാണ് അനാഫൊറ 'അനാഫൊറ' എന്ന ഗ്രീക്കുവാക്കിന്‍റെ അര്‍ത്ഥം ഉയര്‍ത്തുക, സമര്‍പ്പിക്കുക എന്നൊക്കെയാണ്. പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യത്തില്‍ മൂന്ന് അനാഫൊറകള്‍ ഉണ്ട്. ഒന്നാം അനാഫൊറ 'ശ്ലീഹډാരുടെ അനാഫൊറ'യും (കിഴക്കിന്‍റെ പ്രബോധകരായ മാര്‍ അദ്ദായിമാര്‍ മാറി എന്നീശ്ലീഹډാരുടെ), രണ്ടാം അനാഫൊറ 'തെയദോറിന്‍റെ അനാഫൊറ'യും, മൂന്നാം അനാഫൊറ 'നെസ്തോറിയസ്സിന്‍റെ അനാഫൊറ'യുമാണ്. ഇതില്‍ ശ്ലീഹډാരുടെ അനാഫൊറയാണ് നാമിപ്പോള്‍ ഉപയോഗിക്കുന്നത്.
   
                     നാലു പ്രാര്‍ത്ഥാനാവൃത്തങ്ങളാണ് അനാഫൊറയിലുള്ളത്. ഒരു പ്രാര്‍ത്ഥനാവൃത്തത്തില്‍ പ്രാധാനമായും നാലു ഘടകങ്ങളുണ്ടായിരിക്കും. പ്രാര്‍ത്ഥനായാചന, രഹസ്യപ്രാര്‍ത്ഥന (കൂശാപ്പ), പ്രണാമജപം (ഗ്ഹാന്താ പ്രാര്‍ത്ഥന), സ്തുതിഗീതം (കാനോന) ഇവയാണ് ഈ നാലുഘടകങ്ങള്‍. ഇവയുടെ കേന്ദ്ര പ്രണാമജപങ്ങളാണ്. കുനിഞ്ഞുനില്‍ക്കുന്നത് (പ്രണമിക്കുന്നത്) എന്നാണ് 'ഗ്ഹാന്താ' എന്ന സുറിയാനി പദത്തിന്‍റെ അര്‍ത്ഥം. കാര്‍മികന്‍ അല്പം കുനിഞ്ഞുനിന്നുകൊണ്ടാണ് ഈ പ്രാര്‍ത്ഥന ചൊല്ലുന്നത്. അതിനാലാണ് ഇതിനെ ഗ്ഹാന്താ (പ്രണാമ) പ്രാര്‍ത്ഥന എന്നു വിളിക്കുന്നത്. കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയായതിനാല്‍ കൃത ജ്ഞതാസ്തോത്ര പ്രാര്‍ത്ഥനയെന്നും ഇതിനു പേരുണ്ട്.
   

   

  ഒന്നാം പ്രണാമജപവൃത്തം (ഗ്ഹാന്താവൃത്തം)

                      പ്രാര്‍ത്ഥനായാചന, രഹസ്യപ്രാര്‍ത്ഥന, ഒന്നാം പ്രണാമജപം, സ്തുതിപ്പുവരെയുള്ള ഭാഗം എന്നിവ ഒന്നാം പ്രണാമവൃത്തത്തില്‍പ്പെടുന്നു. ഒന്നാം പ്രണാമജപത്തില്‍ ദൈവം വര്‍ഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങള്‍ക്കു നന്ദിപറയുന്നു. പ്രണാമജപം അവസാനിക്കുന്നത ് . "ഞങ്ങള്‍ അങ്ങേയ്ക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുന്നു" എന്ന കാനോനയോടുകൂടിയാണ്. ഈ സമയം കാര്‍മികന്‍ ശിരസ്സിനുമേല്‍ കൈയ്യുയര്‍ത്തി തന്‍റെമേല്‍ത്തന്നെ കുരിശടയാളം വരയ്ക്കുന്നു.
   

  പ്രാര്‍ത്ഥനായാചന

   
                   ദൈവികസാന്നിദ്ധ്യം നിറഞ്ഞു നില്ക്കുന്ന ബലിപീഠത്തിലെത്തുന്ന വൈദികന്‍ തന്‍റെ അയോഗ്യതയെക്കുറിച്ച് ബോധവാനായി സമൂഹത്തിന്‍റെ പ്രാര്‍ത്ഥനാസഹായം യാചിക്കുന്നു. ദൈവജനത്തിനുവേണ്ടി ദൈവസന്നിധിയില്‍ മാധ്യസ്ഥ്യം യാചിക്കുന്ന പുരോഹിതനെ പ്രാര്‍ത്ഥനവഴി ശക്തിപ്പെടുത്താന്‍ ദൈവജനത്തിനു കടമയുണ്ട്.
   

  സമാധാനാശംസ

                 കാര്‍മികന്‍ ജനത്തിനുനേരേ തിരിഞ്ഞ ് സമാധാനം ആശംസിക്കുന്നു. ശുശ്രൂഷി കാര്‍മികന്‍റെ കൈയ്യില്‍ നിന്നും സമാധാനം സ്വീകരിച്ച് സമൂഹത്തിനു നല്കുന്നു. "മിശിഹായാണ് നമ്മുടെ സമാധാനം"(എഫേ. 2:14). ഈശോയുടെ സമാധാനം നമ്മള്‍ പരസ്പരം പങ്കുവയ്ക്കുമ്പോള്‍ ബലിയര്‍പ്പണത്തിനുവേണ്ട അവശ്യയോഗ്യതയായ സ്നേഹവും ഐക്യവും നമ്മിലുണ്ടെന്നും ലോകം മുഴുവനിലുള്ള സകലരോടും അനുരഞ്ജനത്തിലാണെന്നും നാം പ്രഖ്യാപിക്കുകയാണ്.
   

  അനുസ്മരണപ്രാര്‍ത്ഥന (ഡിപ്റ്റിക്സ്)

   
                   മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും പേരുപറഞ്ഞ് അനുസ്മരിക്കുന്ന വേളയാണിത്. നമ്മുടെ വ്യക്തിപരമായ നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരം കൂടിയാണിത്. ഇതേത്തുടര്‍ന്ന് 'നമുക്കെല്ലാവര്‍ക്കും അനുതാപത്തോടും വിശുദ്ധിയോടുംകൂടെ..' എന്നുള്ള ശുശ്രൂഷിയുടെ ആഹ്വാനം ബലിയര്‍പ്പണത്തില്‍ എങ്ങനെയാണു സമൂഹം പങ്കെടുക്കേണ്ടത് എന്നു വ്യക്തമാക്കുന്നു. തുടര്‍ന്നുവരുന്ന രഹസ്യപ്രാര്‍ത്ഥനയില്‍
  ദിവ്യബലിയര്‍പ്പിക്കുന്നത് പരിശുദ്ധ ത്രിത്വത്തിന്‍റെ ബഹുമാനത്തിനും സമൂഹത്തിന്‍റെ നډയ്ക്കുമാണെന്നു വ്യക്തമാക്കുന്നു.
   

  ധൂപാര്‍പണം

                  തുടര്‍ന്നുവരുന്ന ധൂപാര്‍പണം പരിശുദ്ധത്രിത്വത്തിന്‍റെ ബഹുമാനത്തിനും ദൈവത്തെ പ്രസാദിപ്പിക്കാനും ദൈവജനത്തിന്‍റെ പാപങ്ങളുടെ മോചന ത്തിനുംവേണ്ടിയുള്ളതാണെന്ന് ആശീര്‍വാദപ്രാര്‍ത്ഥന വ്യക്തമാക്കുന്നു.
   

  സംഭാഷണപ്രാര്‍ത്ഥന

   
                 തുടര്‍ന്നുവരുന്ന സംഭാഷണരൂപത്തിലുള്ള പ്രാര്‍ത്ഥന ദൈവജനത്തെ ബലിയില്‍ ഭക്തിപൂര്‍വം പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നു. 'നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും..' എന്നാരംഭിക്കുന്ന പൗലോസ്ശ്ലീഹായുടെ പ്രാര്‍ത്ഥനാശംസ പരിശുദ്ധ ത്രിത്വത്തിന്‍റെ സാന്നിധ്യവും കൃപയും അനുഭവമാക്കിത്തരുന്നു. തുടര്‍ന്ന്സ്വര്‍ഗീയ മേഖലയിലേക്ക ് ചിന്തയും മനസ്സും ഉയര്‍ത്താന്‍ കാര്‍മികന്‍ ആഹ്വാനം ചെയ്യുന്നു. അതിനു മറുപടിയായി സമൂഹംചൊല്ലുന്ന 'അബ്രാഹത്തിന്‍റെയും..' എന്ന പ്രാര്‍ത്ഥന വഴി ദൈവം മരിച്ചവരുടെയല്ല ജീവിക്കുന്നവരുടെ ദൈവമാണ് എന്ന് ഏറ്റുപറയുന്നു. വിശുദ്ധ കുര്‍ബാന സകലത്തിന്‍റെയും നാഥനായ ദൈവത്തിന് അര്‍പ്പിക്കപ്പെടുന്നുവെന്നും അതു ന്യായവും യുക്തവുമാണെന്നും ഉള്ള പ്രഖ്യാപനത്തോടെ സംഭാഷണ പ്രാര്‍ത്ഥന അവസാനിക്കുന്നു.
   

   

  രണ്ടാംപ്രണാമജപവൃത്തം

   
                  "കര്‍ത്താവേ ഞങ്ങളുടെ മനസ്സിനെ എല്ലാ അശുദ്ധിയിലും.." എന്നാരംഭിക്കുന്ന രഹസ്യപ്രാര്‍ത്ഥനയോടെ രണ്ടാം ഗ്ഹാന്താവൃത്തം ആരംഭിക്കുന്നു. പരിശുദ്ധമായ ബലിയര്‍പണത്തിനു ചേരാത്ത എല്ലാതിډകളില്‍നിന്നും മനസ്സിനെ വിമുക്തമാക്കി ഈ തിരുകര്‍മം പ്രത്യാശയോടെ അര്‍പ്പിക്കാനുള്ള ആത്മധൈര്യത്തിനായി ഇവിടെ പ്രാര്‍ത്ഥിക്കുന്നു. ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷ്ടിച്ച ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുകയാണ് രണ്ടാം പ്രണാമജപത്തിലൂടെ സൃഷ്ടികര്‍മവും മനുഷ്യരക്ഷയും ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണ്.
   

  'പരിശുദ്ധന്‍' ഗീതം

   
                       തുടര്‍ന്നുള്ള ഗീതത്തില്‍ സ്വര്‍ഗീയവൃന്ദങ്ങളോടുചേര്‍ന്ന് നമ്മള്‍ ദൈവത്തെ സ്തുതിക്കുന്നു. ഏശയ്യായുടെ ദര്‍ശനത്തിലെ സ്രാപ്പേډാരുടെ സ്തുതിഗീതം(ഏശയ്യാ6:3), യോഹന്നാന്‍റെ വെളിപാടിലെ സ്വര്‍ഗീയദര്‍ശനം (വെളി. 4:8), ഈശോയുടെ ഓര്‍ശ്ലം പ്രവേശനത്തില്‍ ജനം ആര്‍ത്തുവിളിച്ച "ഓശാന" (മത്താ. 21:9) എന്നീ വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ ചേര്‍ത്ത് രൂപംകൊടുത്ത സ്തുതിഗീതമാണിത്. ഈ സ്തുതിഗീതത്തോടുകൂടി രണ്ടാം പ്രണാമജപവൃത്തം അവസാനിക്കുന്നു.
   

  മൂന്നാം പ്രണാമജപവൃത്തം

   
                                   'പരിശുദ്ധന്‍' ഗീതത്തിന്‍റെ സമയത്ത് കാര്‍മികന്‍ ചൊല്ലുന്ന 'ദൈവമേ അങ്ങ് പരുശുദ്ധനാകുന്നു..' എന്ന രഹസ്യപ്രാര്‍ത്ഥനയോടെ മൂന്നാം പ്രണാമജപവൃത്തം ആരംഭിക്കുന്നു പാപബോധാനുഭവത്തിലേക്ക ് ഈ പ്രാര്‍ത്ഥന നമ്മെ നയിക്കുന്നു.കാര്‍മികന്‍റെ പ്രാര്‍ത്ഥനായാചനയെ തുടര്‍ന്നുവരുന്ന മൂന്നാം പ്രണാമജപത്തില്‍ ദൈവത്തിന്‍റെ രക്ഷാകരകര്‍മം അനുസ്മരിച്ചുകൊണ്ടു നന്ദി പറയുന്നു. ഈ പ്രാര്‍ത്ഥനയെ രണ്ടായി തിരിച്ചുകൊണ്ട് മധ്യഭാഗത്തായി വിശുദ്ധകുര്‍ബാനയുടെ സ്ഥാപനവിവരണം ചേര്‍ത്തിരിക്കുന്നു. ഈശോയുടെ മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിച്ച് നന്ദിപറയുകയാണ് ആദ്യഭാഗത്ത്. സ്ഥാപനവിവരണാനന്തരം തുടരുന്ന രണ്ടാംഭാഗത്ത്, നന്ദിപ്രകാശിപ്പിക്കാന്‍പോലും സാധ്യമല്ലാത്തവിധം ദൈവം ചൊരിഞ്ഞ അനന്തമായ കൃപയും ഏറ്റുപറഞ്ഞ് സഭാമാതാവ് ദൈവത്തെ സ്തുതിക്കുന്നു. "നീ ഞങ്ങള്‍ക്കു നല്കിയ...." എന്നു തുടങ്ങുന്ന സ്തുതിഗീതത്തോടുകൂടി മൂന്നാം പ്രാജപവൃത്തം അവസാനിക്കുന്നു.
   

  സ്ഥാപനവിവരണം

   
                      തിരുവത്താഴവേളയില്‍ ഈശോ അപ്പവും വീഞ്ഞും എടുത്ത് ആശീര്‍വദിച്ച് "ഇതെന്‍റെ ശരീരമാകുന്നു; ഇതെന്‍റെ രക്തമാകുന്നു" എന്നു പറഞ്ഞുകൊണ്ട് തന്‍റെ ശരീരരക്തങ്ങള്‍ ശിഷ്യര്‍ക്കു നല്കിയതിനെയാണ് , സ്ഥാപനവിവരണത്തില്‍ അനുസ്മരിക്കുന്നത്. വിശുദ്ധ കുര്‍ബാന എന്ന മഹാരഹസ്യത്തെ ഈശോ സ്ഥാപിച്ച ദിവ്യനിമിഷങ്ങള്‍ ഇതിലൂടെ ഒരോ ബലിയിലും നാം അനുസ്മരിക്കുന്നു. അവിടുത്തെ കല്പനയനുസരിച്ചാണ് നാം വിശുദ്ധ കുര്‍ബാന ആചരിക്കുന്നതും(1 കോറി. 11:25).
   

  നാലാം പ്രണാമജപവൃത്തം

   
                              കാര്‍മികന്‍റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയോടെ നാലാം പ്രണാമജപവൃത്തം ആരംഭിക്കുന്നു. കൈവിരിച്ചുപിടിച്ചുകൊണ്ട ് കാര്‍മികന്‍ സഭാധികാരികള്‍ക്കും ഭൗതികാധികാരികള്‍ക്കും ജീവിക്കുന്നവരും മരിച്ചവരുമായ എല്ലാവര്‍ക്കും വേണ്ടി മാധ്യസ്ഥ്യം യാചിക്കുന്നു. കാര്‍മികന്‍റെ പ്രാര്‍ത്ഥനായാചനയെ തുടര്‍ന്നുവരുന്ന നാലാം പ്രണാമജപത്തില്‍ ദൈവം സഭയിലൂടെ തുടര്‍ന്നുക്കൊണ്ടിരിക്കുന്ന വിശുദ്ധീകരണകര്‍മത്തിനു നന്ദി പറയുന്നു . പരിശുദ്ധ കന്യകാമറിയത്തെയും പിതാക്കډാരെയും അനുസ്മരിക്കുകയും സമാധാനത്തിനും ശാന്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവമരണോത്ഥാനങ്ങളെ സന്തോഷത്തോടെ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.
   
   

  റൂഹാക്ഷണപ്രാര്‍ത്ഥന

   
                       ഈശോയുടെ ഉയിര്‍പ്പിന്‍റെ രഹസ്യമാണ് ഇവിടെ ആഘോഷിക്കുന്നത്. ഈശോയെ ഉയിര്‍പ്പിച്ച പരിശുദ്ധാത്മാവിന്‍റെ ആവാസത്തോടെ അള്‍ത്താരയിലെ ബലിയുംപൂര്‍ണമാക്കപ്പെടുന്നു. പരിശുദ്ധാത്മാവ് എഴുന്നള്ളിവന്ന്, ആവസിച്ച് ആശീര്‍വദിച്ച ദിവ്യരഹസ്യങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക ് അതു കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിര്‍പിലുള്ള വലിയ പ്രത്യാശയ്ക്കും സ്വര്‍ഗരാജ്യത്തില്‍ നവമായ ജീവിതത്തിനും കാരണമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. കാര്‍മികന്‍ ചൊല്ലുന്ന "സജീവവും പരിശുദ്ധവും...." എന്നു തുടങ്ങുന്ന സ്തുതിഗീതത്തോടുകൂടി നാലാംപ്രണാമജപവൃത്തവും ഒപ്പം അനാഫൊറയും അവസാനിക്കുന്നു.
   
                         വിശുദ്ധ കുര്‍ബാനയുടെ കൂദാശാഭാഗം എന്നു വിശേഷിപ്പിക്കുന്ന അനാഫൊറയില്‍ ഈശോയുടെ മരണം, ഉത്ഥാനം, പരിശുദ്ധാത്മാവിന്‍റെ ആഗമനം എന്നിവയെല്ലാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. വിശുദ്ധ കുര്‍ബാനയുടെ ഏറ്റം പ്രധാനപ്പെട്ട ഭാഗമായ അനാഫൊറയില്‍ സജീവമായി പങ്കുപറ്റുന്നതിലൂടെ രക്ഷാകരമായ അനുഭവമാണ് നമുക്കു ലഭിക്കുന്നത്.
   

  ദൈവവചനം വായിക്കാം; ധ്യാനിക്കാം

  (ഹെബ്രാ. 10:1-15).
   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

  "ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്‍റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു" (ഹെബ്രാ. 10:10).
   

  നമുക്കു പ്രാര്‍ത്ഥിക്കാം

  വിശുദ്ധ ബലിപീഠത്തിേډല്‍ ഞങ്ങള്‍ക്കായി മുറിക്കപ്പെടുന്ന ദിവ്യകുഞ്ഞാടായ ഈശോയേ,
  മാലാഖാമാരോടൊന്നിച്ച് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്നു പാടി ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു.
   

  എന്‍റെ തീരുമാനം

  ഈശോയുടെ ബലിയോടു ചേര്‍ത്തുകൊണ്ട് എന്‍റെ ജീവിതത്തെയും ഞാന്‍
  ബലിയായിസമര്‍പിക്കും.
   

  സഭാപിതാക്കډാര്‍ പറയുന്നത്

  "കാസയില്‍ വെള്ളം വീഞ്ഞിനോടുകൂടി കലര്‍ത്തപ്പെടുമ്പേങറ്റ ആരാധനാസമൂഹവും മിശിഹായോടുകൂടി ഒന്നായിച്ചേരുന്നു. അങ്ങനെ വിശ്വാസികളുടെ സമൂഹം മുഴുവന്‍
  ആരില്‍ വിശ്വാസം അര്‍പിച്ചിരിക്കുന്നുവോ അവനുമായി ഐക്യപ്പെടുന്നു"
  (വിശുദ്ധ സിപ്രിയാന്‍).