•  
                                        അബ്രാഹത്തിനു വാഗ്ദാനപ്രകാരം ലഭിച്ച പുത്രനായിരുന്നു ഇസഹാക്ക്. ഒരുദിവസം ദൈവം അബ്രാഹത്തോടു പറഞ്ഞു: നീ സ്നേഹിക്കുന്ന നിന്‍റെ ഏകമകന്‍ ഇസഹാക്കിനെ എനിക്ക് ഒരു ദഹബലിയായി അര്‍പ്പിക്കണം. ദൈവത്തില്‍ പൂര്‍ണമായി വിശ്വസിച്ചുകൊണ്ട് അബ്രാഹം പുത്രനെ ബലികഴിക്കാനൊരുങ്ങി .ഏകപുത്രനെപ്പോലും ബലികഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അബ്രാഹത്തില്‍ ദൈവം സംപ്രീതനായി. (ഉല്‍പ.22:1-17).
   
  പിതാവായ ദൈവം തന്‍റെ ഏകജാതനായ ഈശോയെ ലോകത്തിലേക്കയച്ചു. തന്നില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടിയായിരുന്നു അത് (യോഹ. 3:16). ഈശോയാകട്ടെ പിതാവിന്‍റെഹിതം പൂര്‍ണമായും മനസ്സിലാക്കി. പാപത്തിന്‍റെഅടിമത്തത്തില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കാന്‍വേണ്ടി കാല്‍വരിയില്‍ തന്നെത്തന്നെ ബലിയായര്‍പ്പിച്ചു. ഈശോ തന്‍റെ ജീവിതസമര്‍പ്പണത്തിലൂടെ പിതാവിനര്‍പ്പിച്ച പരമോന്നതമായ ഈ ആരാധനയുടെ കൗദാശികമായ ആഘോഷമാണ് അള്‍ത്താരയിലെ ബലി. അതിനാല്‍ വിശുദ്ധ കുര്‍ബാന പരമോന്നതമായ ആരാധനയാണ്.
   

  വിശുദ്ധ കുര്‍ബാന: ബലിയും വിരുന്നും

  വിശുദ്ധ കുര്‍ബാന ബലിയും ഒപ്പം വിരുന്നുമാണ്. കാല്‍വരിയില്‍ ഈശോ നിത്യപിതാവിനര്‍പ്പിച്ച സ്നേഹബലിയുടെ കൗദാശികമായ പുനരവതരണമാണല്ലോ അള്‍ത്താരയിലെ ബലി. കാല്‍വരിയിലെ ബലിയില്‍ ബലിയര്‍പ്പകനും ബലിവസ്തുവും ഈശോതന്നെയായിരുന്നു. അവിടുന്നു പറഞ്ഞു: "ആരും എന്നില്‍നിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാന്‍ അത് സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കുവാനും തിരികെ എടുക്കുവാനും എനിക്ക് അധികാരമുണ്ട്"(യോഹ. 10:18). അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ സമര്‍പ്പിച്ചുവെന്ന് പൗലോസ് ശ്ലീഹാസാക്ഷ്യപ്പെടുത്തുന്നു (എഫേ.5:2).
   
  ഈശോ തന്‍റെ ശിഷ്യരുമൊത്തു ഭക്ഷിച്ച അവസാനത്തെ അത്താഴവിരുന്നിന്‍റെ മധ്യത്തിലാണ് തന്‍റെ ജീവിതബലി കുര്‍ബാനയെന്ന കൂദാശയാക്കി മാറ്റിയത്. കാല്‍വരിയില്‍ പൂര്‍ത്തിയാകാനിരുന്ന ബലിയുടെ കൗദാശികരൂപമായിരുന്നു അന്ത്യ അത്താഴത്തില്‍ നിറവേറിയത്. ഈശോ അപ്പമെടുത്ത് വാഴ്ത്തി മുറിച്ച് ശിഷ്യډാര്‍ക്കു നല്കിക്കൊണ്ട് അരുളിച്ചെയ്തത് ഇതെന്‍റെ ശരീരമാകുന്നു എന്നാണ്. ഈ അപ്പം ഈശോ തന്നെ ആകുന്നു എന്നാണ് അവിടുന്ന് അര്‍ത്ഥമാക്കിയത്. കാല്‍വരിയിലെ മരക്കുരിശില്‍ അര്‍പ്പിക്കപ്പെടാനിരിക്കുന്ന കുഞ്ഞാടാണു താനെന്ന് അവിടുന്നു സൂചിപ്പിക്കുകയായിരുന്നു.
   
                  ഈശോ നമുക്കായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗീയ വിരുന്നാണ് വിശുദ്ധ കുര്‍ബാന. ഉത്ഥിതനായ മിശിഹായുടെ ശരീരരക്തങ്ങളാണ് നാം ഇവിടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്. ബലിയില്‍ സംബന്ധിക്കുന്നവര്‍ ബലിയര്‍പ്പണത്തിന്‍റെ പൂര്‍ത്തീകരണമായി ബലി വസ്തുക്കളില്‍ നിന്ന് ഭക്ഷിക്കുന്നു. വിവാഹവിരുന്നിന് ക്ഷണിക്കപ്പെടുന്നവര്‍ വിരുന്നു ഭക്ഷിക്കുക പങ്കാളിത്തത്തിന്‍റെ പൂര്‍ണതയ്ക്ക് ആവശ്യമാണ്. അതുപോലെ തന്നെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ ദിവ്യകാരുണ്യം സ്വീകരിക്കേണ്ടത് കുര്‍ബാനയിലെ പങ്കാളിത്തത്തിന്‍റെ പൂര്‍ണതയ്ക്ക് ആവശ്യമാണ്.
   
   

  പ്രവര്‍ത്തനം 1

  ഉല്‍പ 22:1-19 വരെയുള്ള തിരുവചനഭാഗത്ത് വിവരിക്ക ുന്ന അബ്രാഹത്തിന്‍റെ ബലിയും പിതാവായ ദൈവത്തിന്‍റെ ഇഷ്ടമനുസരിച്ച്  ഈശോയര്‍പ്പിച്ച ജീവിതബലിയും തമ്മിലുള്ള
  സാമ്യവ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്യുക.ചര്‍ച്ചയിലെ നിഗമനങ്ങളുടെഅടിസ്ഥാനത്തില്‍
  ഈശോയുടെ ബലിയുടെ അനന്യത വ്യക്തമാക്ക ുക
   
   

  വിശുദ്ധ കുര്‍ബാന: മിശിഹാസംഭവത്തിന്‍റെ ആഘോഷം

   
                          അന്ത്യത്താഴവേളയില്‍ അപ്പവും വീഞ്ഞും തന്‍റെ ശരീരരക്തങ്ങളാക്കി നല്കിക്കൊണ്ട് ഈശോ പറഞ്ഞു: എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍. ഈശോയുടെ കല്പനയനുസരിച്ച് അവിടുത്തെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓര്‍മയ്ക്കായി അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന ബലിയാണ് വിശുദ്ധ കുര്‍ബാന. ഈ പെസഹാരഹസ്യത്തില്‍ ഈശോയുടെ ജീവിതരഹസ്യങ്ങള്‍ മുഴുവനും അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും അര്‍പ്പിക്കപ്പെടുന്നു. അവിടുത്തെ ജനനം, ജീവിതം, മരണം, ഉത്ഥാനം, സ്വര്‍ഗാരോഹണം, പരിശുദ്ധാത്മാവിന്‍റെ ആഗമനം, മഹത്വപൂര്‍ണമായ രണ്ടാമത്തെ ആഗമനം എന്നീ ദിവ്യരഹസ്യങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ നമ്മള്‍ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.
   

  വിശുദ്ധ കുര്‍ബാന: സഭാസമൂഹത്തിന്‍റെ പ്രാര്‍ത്ഥന

   
                         വിശുദ്ധ കുര്‍ബാന സഭാസമൂഹത്തിന്‍റെ ഔദ്യോഗിക ആരാധനയാണ്; സഭാഗാത്രം ഒന്നായി ശിരസ്സായ മിശിഹായോടുചേര്‍ന്ന് പിതാവിനര്‍പ്പിക്കുന്ന ആരാധനയാണിത്. വിശുദ്ധ കുര്‍ബാനയില്‍ ഭൂവാസികളും സ്വര്‍ഗവാസികളും ഒന്നുചേര്‍ന്ന് ദൈവത്തെ ആരാധിക്കുന്നു.
   
                       സഭ അടിസ്ഥാനപരമായി ഒരു ആരാധനാസമൂഹമാണ്. സഭയുടെ പ്രവര്‍ത്തനങ്ങളെല്ലാം ദൈവാരാധനയാകുന്ന അത്യുച്ചസ്ഥാനത്തേക്കാണു തിരിഞ്ഞിരിക്കുന്നത്. അവളുടെ വിശ്വാസത്തിന്‍റെയും രക്ഷാകരാനുഭവത്തിന്‍റെയും പ്രഘോഷണവും ആചരണവുമാണ്വി ശുദ്ധ കുര്‍ബാനയില്‍ പ്രതിഫലിക്കുന്നത്. ശ്ലീഹډാരും പ്രവാചകډാരുമാകുന്ന അടിസ്ഥാനത്തില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഭവനമായ സഭയുടെ മൂലക്കല്ല് ഈശോയാണ്. ഈശോയില്‍ പണിയപ്പെട്ടിരിക്കുന്ന ഈ ആലയത്തിലാണ് നമ്മള്‍ ദൈവാരാധന നടത്തേത്.
   

  സഭയുടെ ആരാധനയില്‍ സന്നിഹിതനാകുന്ന ഈശോ

   
                   തന്‍റെ മണവാളനായ മിശിഹായോടു ചേര്‍ന്നാണ് സഭ ആരാധനയര്‍പ്പിക്കുന്നത്. സഭ അവിടുത്തെ ശരീരമാണ് (എഫേ. 1:23). ശിരസ്സായ മിശിഹാ സഭയ്ക്കുവേണ്ടി  പിതാവിനര്‍പ്പിക്കുന്ന നിത്യവും പരിശുദ്ധവുമായ ആരാധനയാണ് വിശുദ്ധ കുര്‍ബാന. ദൈവാരാധനയെക്കുറിച്ചുള്ള പ്രമാണരേഖ പഠിപ്പിക്കുന്നതുപോലെ കുരിശില്‍ സ്വയാര്‍പ്പണം ചെയ്ത ഈശോയെതന്നെയാണ് വിശുദ്ധ കുര്‍ബാനയില്‍ പുരോഹിതശുശ്രൂഷയിലൂടെ അതേ അര്‍പ്പണം നടത്തുന്നത്. അപ്പത്തിലും വീഞ്ഞിലും പ്രത്യേകവിധത്തില്‍ അവിടുന്നു സന്നിഹിതനാണ്. സ്വശക്തിയാല്‍ അവിടുന്നു കൂദാശകളില്‍ സന്നിഹിതനാകുന്നു. കൂദാശകള്‍ പരികര്‍മം ചെയ്യുമ്പോഴും ദൈവാലയങ്ങളില്‍ വിശുദ്ധഗ്രന്ഥം വായിക്കുമ്പോഴും പ്രാര്‍ത്ഥനകള്‍ ചൊല്ലുമ്പോഴും കീര്‍ത്തനങ്ങള്‍ ആലപിക്കുമ്പോഴുമെല്ലാം ഈശോ അവിടെ സന്നിഹിതനാണ് (ആരാധനക്രമം7). സന്നിഹിതനാണെന്നു മാത്രമല്ല അവിടുന്നു തന്നെയാണ് അവ പരികര്‍മം ചെയ്യുന്നതും. ആരാധനക്രമത്തിലെ ഓരോ തിരുക്കര്‍മവും പുരോഹിതനായ മിശിഹായുടെയും അവിടുത്തെ ശരീരമായ സഭയുടെയും പ്രവൃത്തിയാകയാല്‍ വിശുദ്ധവും അത്യുത്കൃഷ്ടവുമാണ് (ആരാധനക്രമം 7)
   

  വിശുദ്ധ കുര്‍ബാന ക്രൈസ്തവ ജീവിതത്തിന്‍റെ ശക്തികേന്ദ്രം

   
                    ദൈവാരാധനയില്‍നിന്ന്, വിശിഷ്യ വിശുദ്ധ കുര്‍ബാനയില്‍ നിന്ന്, ഒരു ഉറവയില്‍ നിന്നെന്നപോലെ കൃപാവരം നമ്മിലേക്കു പ്രവഹിക്കുന്നു. സഭയുടെ ശക്തിമുഴുവന്‍ നിര്‍ഗളിക്കുന്നതും അവിടെനിന്നുതന്നെ (ആരാധനക്രമം10) ക്രൈസ്തവജീവിതത്തിന്‍റെ ശക്തികേന്ദ്രമാണ് വിശുദ്ധ കുര്‍ബാന. കാരണം സ്വയം ദാനമായി നല്കുന്ന സ്നേഹത്തിന്‍റെ സന്ദേശം തന്‍റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രഘോഷിച്ച ഈശോയുടെ ജീവിതത്തിന്‍റെയും, അവിടുത്തെ പീഡാനുഭവത്തിന്‍റെയും, മരണത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും മഹനീയവും ഭയഭക്തിജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങള്‍ സന്തോഷത്തോടെ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയുമാണ് വിശുദ്ധ കുര്‍ബാനയില്‍ നാം ചെയ്യുന്നത്(നാലാം പ്രണാമജപം). ഈ ദിവ്യരഹസ്യങ്ങളില്‍ സജീവമായി പങ്കുചേരുമ്പോള്‍ നമ്മള്‍ ദൈവകൃപയാല്‍ നിറയുന്നു. ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വളരുന്നു. ജീവിതദുഃഖങ്ങളെ ഈശോയുടെ സഹനങ്ങളോടുചേര്‍ത്ത് രക്ഷാകരമാക്കാന്‍ ശക്തിയും പ്രചോദനവും നേടുന്നു. അഗതികളുടെ അമ്മഎന്നറിയപ്പെടുന്ന വിശുദ്ധ മദര്‍ തെരേസായ്ക്ക് പാവപ്പെട്ടവരിലും രോഗികളിലും തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധരിലും ശിശുക്കളിലും കുഷ്ഠരോഗികളിലുമെല്ലാം ഈശോയെ കണ്ടുകൊണ്ട് അവരെ ശുശ്രൂഷിക്കുവാന്‍ ശക്തി നല്കിയത് വിശുദ്ധ കുര്‍ബാനയാണ്. ഫാദര്‍ ഡാമിയന്‍, മാക്സ്മില്ല്യന്‍ കോള്‍ബെ തുടങ്ങി ഒട്ടേറെ വിശുദ്ധാത്മാക്കള്‍ക്ക് മറ്റുള്ളവര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കാനുള്ള ശക്തി ലഭിച്ചത് ഈശോയുടെ കുരിശിലെ ബലിയില്‍നിന്നാണ്. ദൈവോډുഖവും പരോډുഖവുമായ ജീവിതത്തിന് ഊര്‍ജം നല്കുന്ന ശക്തിസ്രോതസ്സാണ് വിശുദ്ധ കുര്‍ബാന.
   

  ജീവിതത്തില്‍ തുടരുന്ന വിശുദ്ധ കുര്‍ബാന

   
                              അള്‍ത്താരയിലെ ബലി അവിടെ അവസാനിക്കുന്നില്ല. അനുദിനജീവിതത്തിലൂടെ അതു തുടരണം. ഈശോ ബലിവേദിയില്‍ തന്നെത്തന്നെ മുറിച്ചു തന്ന് നമുക്കു ജീവന്‍റെ അപ്പമായിത്തീര്‍ന്നതുപോലെ കര്‍മവേദിയില്‍ മറ്റുള്ളവര്‍ക്കായി നമ്മെത്തന്നെ നല്കിക്കൊണ്ട് നാം അവര്‍ക്കു ജീവന്‍ നല്കണം.
           
                            തന്‍റെ ശരീരരക്തങ്ങള്‍ ആശീര്‍വദിച്ചുനല്‍കിയ ശേഷം ഈശോ ശിഷ്യډാരോടുപറഞ്ഞു: "എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍" (ലൂക്കാ 22:19). ഈകല്പന നമ്മുടെ ജീവിതത്തില്‍ നടക്കേ മുറിച്ചു നല്‍കലിനെയും സൂചിപ്പിക്കുന്നുണ്ട്.
   
                          മറ്റുള്ളവരില്‍ ഈശോയെ കണ്ടുകൊണ്ട് തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ടവരെയും വൃദ്ധരെയും രോഗികളെയുമെല്ലാം ശുശ്രൂഷിക്കാന്‍ ഇറങ്ങിത്തിരിച്ച മദര്‍ തെരേസാ ഈശോയുടെ ബലിജീവിതം തുടരുകയായിരുന്നു. മറ്റുള്ളവരുടെ സമുദ്ധാരണത്തിനായി തങ്ങളുടെ സ്വത്തും ആരോഗ്യവും സമയവുമെല്ലാം പങ്കുവയ്ക്കാന്‍ സന്നദ്ധരായ ഒട്ടനേകം മനുഷ്യസ്നേഹികളെ ഇന്നും കണ്ടെത്താനാവും. അവരൊക്കെയും മറ്റുള്ളവര്‍ക്കായി അപ്പമായിത്തീര്‍ന്ന് ബലിജീവിതം തുടരുന്നവരാണ്.
   
                        പരസഹായം ആവശ്യമുള്ള രോഗികളെയോ വൃദ്ധരെയോ സ്നേഹപൂര്‍വം പരിഗണിക്കുമ്പോഴും, സഹപാഠികളെ പാഠങ്ങള്‍ പഠിക്കാന്‍ സഹായിക്കുമ്പോഴും, വേദനിക്കുന്നവരെ ആശ്വസിപ്പിക്കുമ്പോഴും, പാപികളുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും, മാതാപിതാക്കളെ അനുസരിക്കുകയും സഹായിക്കുകയും ചെയ്യുമ്പോഴും, അനുദിനകടമകള്‍ വിശ്വസ്തതയോടെ നിറവേറ്റുമ്പോഴുമെല്ലാം നമ്മുടെ ജീവിതബലി നാം തുടരുകയാണ്, മറ്റുള്ളവര്‍ക്ക് അപ്പമായി തീരുകയാണ്.
   
                      വിശുദ്ധ കുര്‍ബാന നമ്മുടെ ജീവിതത്തിന്‍റെ ശക്തികേന്ദ്രമായി മാറണം. ഞാനാകുന്നു ജീവന്‍റെ അപ്പം എന്നരുളിയ ഈശോയെ ദിവ്യകാരുണ്യത്തിലൂടെ സ്വീകരിച്ച് ആത്മീയ ഊര്‍ജംനേടി നമ്മുടെ ബലിജീവിതം തുടരാം. അപ്പോള്‍ നിത്യമായ സ്വര്‍ഗീയവിരുന്നിന് നമ്മളും അര്‍ഹരാകും.
   

  വിശുദ്ധ കുര്‍ബാനയുടെ മൂന്നു രൂപങ്ങ ള്‍

  സീറോ മലബാര്‍ സഭയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മൂന്നു രൂപങ്ങളാണുള്ളത്.

   
  1. സാധാരണ ക്രമം
  2. ആഘോഷമായ ക്രമം
  3. ഏറ്റവും ആഘോഷമായ ക്രമം (റാസ)
   

  വിശുദ്ധ കുര്‍ബാനയുടെ വിവിധ ഭാഗങ്ങള്‍

   
  ആമുഖശുശ്രൂഷ, വചനശുശ്രൂഷ, ഒരുക്ക ശുശ്രൂഷ, അനാഫൊറ, അനുരഞ്ജനശുശ്രൂഷ, വിഭജനശുശ്രൂഷ, ദൈവൈക്യശുശ്രൂഷ, സമാപനശുശ്രൂഷ എന്നിവയാണ് വിശുദ്ധ കുര്‍ബാനയുടെ പ്രധാനഭാഗങ്ങള്‍.
  ഓരോ ശുശ്രൂഷയിലെയും പ്രാര്‍ത്ഥനകളുടെയും കര്‍മവിധികളുടെയും അര്‍ത്ഥം
  മനസ്സിലാക്കുമ്പോഴാണ് വിശുദ്ധ കുര്‍ബാനയില്‍ അനുഭവപരമായി പങ്കുചേരാന്‍ സാധിക്കുന്നത്.
   

   

  ദൈവവചനം വായിക്കാം; ധ്യാനിക്കാം

  (1 കോറി. 11:23-29).
   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

  "ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും
  പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ
  ശരീരത്തിനും രക്തത്തിനുമെതിരെ തെറ്റുചെയ്യുന്നു" (1 കോറി. 11:27).
   

  നമുക്ക ു പ്രാര്‍ത്ഥിക്കാം

  ഈശോനാഥാ, വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കാനും ഞങ്ങളുടെ
  ജീവന്‍റെയും ഉയിര്‍പ്പിന്‍റെയും കാരണമായ തിരുശരീര രക്തങ്ങള്‍ യോഗ്യതയോടുകൂടി
  സ്വീകരിക്കാനും ഞങ്ങളെ ശക്തരാക്കണമേ.
   

  എന്‍റെ തീരുമാനം

  വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുമ്പോള്‍ ഞാന്‍ യോഗ്യതയോടെ ഈശോയുടെ
  തിരുശരീരരക്തങ്ങള്‍ സ്വീകരിക്കും.

   

  സഭാപിതാക്കډാര്‍ പറയുന്നത്

  "വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ കാണുന്ന ഞങ്ങള്‍ക്ക്, ചുറ്റുമുള്ള രോഗികളിലും
  അവഗണിക്കപ്പെട്ടവരിലും അവിടുത്തെ കാണാതിരിക്കാന്‍ വയ്യ" (വിശുദ്ധ മദര്‍ തെരേസാ).