•                
                    യാക്കോബിന്‍റെ കിണറ്റിന്‍കരയില്‍ സമരിയാക്കാരി സ്ത്രീയുമായി സംസാരിക്കുകയായിരുന്നു ഈശോ. അവളുടെ ജീവിതത്തിന്‍റെ ഉള്ളറകളിലേക്കു വെളിച്ചം വീശിക്കൊണ്ട് അവളെ രക്ഷയുടെ പാതയിലേക്ക് അവിടുന്നു ക്ഷണിച്ചു. അപ്പോഴാണ് രക്ഷയുടെ അനുഭവം പകരുന്ന ദൈവാരാധനയെക്കുറിച്ചുള്ള ചോദ്യം അവളില്‍ നിന്നുയര്‍ന്നത്. കര്‍ത്താവേ, ഞങ്ങളുടെ പിതാക്കډാര്‍ ഈ മലയില്‍ ആരാധന നടത്തി.എന്നാല്‍, ആരാധന നടത്തേസ്ഥലം ജറുസലേം ആണെന്നു നിങ്ങള്‍ പറയുന്നു.
  ഈശോ അരുളിച്ചെയ്തു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. നിങ്ങള്‍ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജറുസലേമിലോ അല്ലാതാകുന്ന സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുമ്പോള്‍ ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ആരാധകര്‍ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു. അത് ഇപ്പോള്‍ തന്നെയാണ്(യോഹ.4: 19-25). തന്നില്‍ പൂര്‍ണമാക്കപ്പെടാനിരുന്ന ദൈവാരാധനയെക്കുറിച്ചാണ് ഇവിടെ ഈശോ സൂചിപ്പിക്കുന്നത്. ഈശോ തന്നെത്തന്നെ സമര്‍പിച്ചുകൊണ്ട് കാല്‍വരിയില്‍ നിത്യപിതാവിനര്‍പിച്ച ബലിയാണ് യഥാര്‍ത്ഥ ആരാധന. ലോകത്തില്‍ എവിടെയാണെങ്കിലും ഈ ബലിയിലുള്ള പങ്കാളിത്തമാണ് യഥാര്‍ത്ഥ ആരാധനയിലുള്ള പങ്കാളിത്തം.
   

  മനുഷ്യന്‍ ആരാധകന്‍

                       ദൈവാരാധനയ്ക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. തങ്ങളുടെ ബുദ്ധിക്കും ശക്തിക്കും അതീതമായി കാണുന്ന ഏതൊന്നിനെയും ആരാധിക്കുന്ന രീതിയായിരുന്നു ആദ്യകാലങ്ങളിലുണ്ടായിരുന്നത്. സൂര്യന്‍, ചന്ദ്രന്‍, സര്‍പ്പം, പ്രകൃതിശക്തികള്‍ എന്നിവയെയൊക്കെ ആരാധിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. അവയോടുള്ള ഭയവും അവയെക്കുറിച്ചുള്ള ആശ്ചര്യവും ആരാധനയിലേക്ക് നയിച്ചു. അവയെ പ്രസാദിപ്പിച്ച് അവ വഴിയുണ്ടാകാവുന്ന നാശത്തില്‍നിന്ന് രക്ഷ നേടാമെന്നും ഇഷ്ടങ്ങള്‍ സാധിച്ചെടുക്കാമെന്നുമുള്ള ചിന്തയായിരുന്നു ഈ ആരാധനയ്ക്കു പിന്നില്‍ മനുഷ്യനുായിരുന്നത്.
   
                       ചിന്താശക്തിയുള്ള മനുഷ്യന്‍റെ ആരാധന പ്രപഞ്ചശക്തികളില്‍ ഒതുങ്ങിനിന്നില്ല. ഈ ശക്തികളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന, അവയ്ക്ക ് ശക്തി പ്രദാനം ചെയ്യുന്ന ഒരു അനന്തശക്തിയില്‍ അവന്‍റെ മനസ്സ് എത്തിച്ചേര്‍ന്നു. ഈ അനന്തശക്തിയെ ദൈവം എന്ന് അവന്‍ പേരുവിളിച്ചു. മുന്‍പു പ്രപഞ്ച ശക്തികള്‍ക്ക് നല്കിയിരുന്ന ആരാധന ഈ അനന്തശക്തിക്ക ് അവന്‍ നല്കി. കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ച് ആരാധനാരീതിയില്‍ വ്യത്യാസങ്ങള്‍ കാണാം. എങ്കിലും ആരാധനയുടെ മുഖ്യഘടകം ബലിയര്‍പ്പണമായിരുന്നു. അനന്തശക്തിയായ ദൈവത്തിനു സ്വയം സമര്‍പ്പിക്കുന്നതിന്‍റെ പ്രതീകമായി ഫലമൂലാദികളെയോ പക്ഷിമൃഗാദികളെയോ ബലിയര്‍പ്പിക്കുന്ന രീതിയാണ് ആദിമകാലം മുതല്‍ നിലനിന്നിരുന്നത്.
   
                 ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ അന്തര്‍ലീനമായിരുന്ന ദൈവാഭിമുഖ്യമാണ് അവനെ ദൈവാരാധനയിലേക്ക ് നയിച്ചത്. പരപ്രേരണകൂടാതെ സഹജവാസനയാല്‍ത്തന്നെ അവന്‍ ദൈവത്തില്‍ എത്തിച്ചേരും. അതുകൊണ്ടാണ് വിശുദ്ധ ആഗസ്തീനോസ് പറഞ്ഞത്. "ദൈവമേ, അങ്ങു മനുഷ്യനെ അങ്ങേക്കായി സൃഷ്ടിച്ചു. അങ്ങയില്‍ എത്തിച്ചേരുന്നതുവരെ മനുഷ്യഹൃദയം അസ്വസ്ഥമായിരിക്കും". ദൈവത്തെ പ്രാപിക്കുമ്പോള്‍ മാത്രമേ മനുഷ്യജീവിതം അര്‍ത്ഥവത്തായിത്തീരുകയുള്ളൂ.
   

  ആരാധന വിവിധ മതങ്ങളില്‍

                 എല്ലാ മതങ്ങളും ദൈവാരാധനയ്ക്കു പ്രാധാന്യം കല്പിക്കുന്നവയാണ്. ആചാരരീതികള്‍ വ്യത്യസ്തങ്ങളാണെന്നുമാത്രം. ദേവീദേവډാരുടെ പ്രതിഷ്ഠകള്‍ക്കു  മുമ്പില്‍ പൂജയര്‍പ്പിച്ചുകൊണ്ടാണ് ഹൈന്ദവര്‍ ആരാധന നടത്തുന്നത്. നമസ്കാരപ്രധാനമായ ആരാധനാ രീതിയാണ് ഇസ്ലാം മതത്തിനുള്ളത്. അള്ളാഹുവിനു സ്തുതിയര്‍പ്പിക്കുന്ന ഗീതങ്ങള്‍ ഉറക്കെ ഉച്ചരിച്ചുകൊണ്ട് നിസ്കരിക്കുകയും നിയതമായ നോമ്പുകള്‍ അനുഷ്ഠിക്കുകയും ദാനധര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്നതുവഴി അവര്‍ ദൈവത്തെ ആരാധിക്കുന്നു. ജൈന, ബുദ്ധമതങ്ങളിലും തനതായ ആരാധനാരീതികള്‍ കാണാം.
   

  ആരാധന പഴയനിയമത്തില്‍

                                മറ്റു മതങ്ങളില്‍, ദൈവത്തെ തേടുന്ന മനുഷ്യനെയാണു കാണുന്നതെങ്കില്‍ മനുഷ്യനെതേടുന്ന ദൈവത്തെയാണ് പഴയനിയമത്തില്‍ കാണുന്നത്. സ്വയം വെളിപ്പെടുത്തിയ ദൈവത്തെ ആരാധിക്കുന്ന സമൂഹമായിരുന്നു ഇസ്രായേല്‍. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും പ്രത്യക്ഷനായി "നിങ്ങളുടെ കര്‍ത്താവായ ദൈവം ഞാനാകുന്നു"എന്നു വെളിപ്പെടുത്തിയ ഏകദൈവത്തെ അവര്‍ ആരാധിച്ചു. ജറുസലേം ദൈവാലയമായിരുന്നു അവരുടെ ആരാധനാസ്ഥലം.
   
                       ദൈവം ഇസ്രായേലിനെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചതുതന്നെ ഒരു ആരാധനാസമൂഹമാകാന്‍ വേണ്ടിയായിരുന്നു. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളസന്ദേശവുമായി ഫറവോയുടെ പക്കല്‍ എത്തിയ മോശപറഞ്ഞു: "മൂന്നു ദിവസത്തെ യാത്ര ചെയ്ത് മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക"(പുറ.5:3). ആദ്യജാതരുടെ സംഹാരംവരെ എത്തിയ അതികഠിനമായ ശിക്ഷകളില്‍ നിന്നും ഇസ്രായേല്ക്കാരുടെ ദൈവത്തിന്‍റെ ശക്തി മനസ്സിലാക്കി ജനത്തെ വിട്ടയക്കാന്‍ സമ്മതിച്ച ഫറവോ പറഞ്ഞു: "നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനുംനിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍" (പുറ.12:31). സീനായ്മലയില്‍വച്ച് ദൈവം അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കുകയും അവരെ സ്വന്തം ജനമാക്കിത്തീര്‍ക്കുകയും ചെയ്തു. അവര്‍ കര്‍ത്താവിനെ ആരാധിച്ചു.
   
                    ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ശക്തമായ കരത്താല്‍ തങ്ങളെ മോചിപ്പിച്ച ദൈവത്തിന്‍റെ ശക്തിയെ ഇസ്രായേല്‍ മനസ്സിലാക്കി. മരുഭൂമിയിലൂടെയുള്ള ദീര്‍ഘ യാത്രയ്ക്കിടയില്‍ ശത്രുകരങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷിച്ച്, ദാഹിച്ചപ്പോള്‍ പാറയില്‍നിന്ന് വെള്ളവും വിശന്നപ്പോള്‍ മന്നായും കാടപ്പക്ഷിയെയും നല്കി തങ്ങളെ പരിപാലിച്ച ദൈവത്തിന്‍റെ സ്നേഹത്തെ അവര്‍ എന്നും ഓര്‍മിച്ചിരുന്നു. ദൈവം നല്കിയ നിരവധി ദാനങ്ങള്‍ക്കുള്ള കൃതജ്ഞതാപ്രകാശനമായിരുന്നു അവരുടെ ആരാധന.
   
                      ജറുസലേം ദൈവാലയത്തിലും സിനഗോഗുകളിലും സ്വഭവനങ്ങളിലും ഇസ്രായേല്‍ക്കാര്‍ ആരാധനയര്‍പ്പിച്ചിരുന്നു. ജറുസലേം വാലയത്തില്‍ കൃതജ്ഞതാബലി, പാപപ്പരിഹാരബലി, ഹോമബലി, ധൂമബലി, ദഹനബലി, ധാന്യബലി, സമാധാനബലി എന്നിങ്ങനെ നിരവധി ബലികള്‍ നിയതമായ നിയമങ്ങളോടെ അവര്‍ ദൈവത്തിന്  അര്‍പ്പിച്ചുപോന്നു. സിനഗോഗുകളില്‍ ഒരുമിച്ചുകൂടി വിശുദ്ധ ഗ്രന്ഥം വായിച്ചും സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചും അവര്‍ ദൈവത്തെ സ്തുതിച്ചു. കുടുംബനാഥന്‍റെ നേതൃത്വത്തില്‍ ഭവനങ്ങളില്‍ അവര്‍ ഒന്നുചേരുകയും സങ്കീര്‍ത്തനാലാപത്തോടെ പ്രാര്‍ത്ഥനകള്‍ നടത്തി അപ്പം മുറിക്കുകയും ചെയ്തിരുന്നു. ദൈവാരാധനയെ  കേന്ദ്രീകരിച്ചു ജീവിച്ച ഒരു സമൂഹമായിരുന്നു ഇസ്രായേല്‍ ജനം.
   

  ആത്മാവു നഷ്ടമായ ആരാധന

                           കാലക്രമത്തില്‍ ഇസ്രായേലിന്‍റെ ആരാധന ബാഹ്യാനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങി. ബാഹ്യമായ കര്‍മങ്ങളുടെ വിധിപ്രകാരമുള്ള അനുഷ്ഠാനം വഴി വിശുദ്ധി പ്രാപിക്കാമെന്ന തെറ്റായ ചിന്താഗതി ഇസ്രായേല്‍ ജനത്തിനുണ്ടായി. ബാഹ്യമായ അനുഷ്ഠാനങ്ങള്‍ ആന്തരികമായ വിശുദ്ധിയുടെ അടയാളമായിരിക്കണമെന്ന  സത്യം അവര്‍ വിസ്മരിച്ചു. ദൈവം   മനുഷ്യബന്ധത്തിന്‍റെ അടിസ്ഥാനങ്ങളായ സ്നേഹവും കാരുണ്യവും പങ്കുവയ്ക്കല്‍ മനോഭാവവും നഷ്ടമായപ്പോള്‍ അവരുടെ ബലികളും ആരാധനകളും ദൈവത്തിനു സ്വീകാര്യമായില്ല. അവിടുന്നു പറഞ്ഞു: "ഈ ജനം വാക്കുകൊണ്ടുമാത്രം എന്നെ സമീപിക്കുകയും അധരംകൊണ്ടുമാത്രം എന്നെ ആരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നില്‍ നിന്ന് അകന്നിരി
  ക്കുന്നു"(ഏശ.29:13). ദുഷ്കര്‍മങ്ങള്‍ നീക്കിക്കളഞ്ഞ ്, അകൃത്യങ്ങള്‍ അവസാനിപ്പിച്ച് നډചെയ്യാന്‍ ശീലിക്കണമെന്ന് ദൈവം അവരോടരുളിച്ചെയ്തു(ഏശ.1:16-17). "ബലിയല്ല സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം"എന്ന് ഹോസിയാപ്രവാചകനിലൂടെ അവിടുന്നു പഠിപ്പിച്ചു(ഹോസിയ 6:6).
   

  സത്യത്തിലും ആത്മാവിലും ആരാധന

   
                      ഈശോ സമരിയാക്കാരി സ്ത്രീയോടു പറഞ്ഞു: "യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു". തന്‍റെ ജീവിതത്തിലൂടെയും ബലിയര്‍പ്പണത്തിലൂടെയും ഈശോ ഇതു യാഥാര്‍ത്ഥ്യമാക്കി. മനുഷ്യനെ തേടിയെത്തുന്ന ദൈവത്തിന്‍റെ സ്നേഹത്തിനു നല്കുന്ന പ്രതിസ്നേഹമാണ് യഥാര്‍ത്ഥ ആരാധന. സ്നേഹിക്കുന്ന വ്യക്തിയുടെ ഇഷ്ടം പൂര്‍ണമായി നിറവേറ്റുന്നതിലാണ് ഈ ആരാധന അടങ്ങിയിരിക്കുന്നത്. ഇതിനുവേണ്ടി സ്വന്തം
  ഇഷ്ടങ്ങളെയും തന്നെത്തന്നെയും ബലിയായി സമര്‍പ്പിക്കുന്നിടത്തോളം ത്യാഗം ഈ ആരാധന ആവശ്യപ്പെടുന്നു
   
                    പിതാവിന്‍റെ ഹിതം പൂര്‍ണമായും നിറവേറ്റുവാന്‍ ഈശോ തന്നെത്തന്നെ ബലിയായി അര്‍പ്പിച്ചു. തന്‍റെ ബലിയിലൂടെ പിതാവിനോടുള്ള സ്നേഹം ഈശോവെളിപ്പെടുത്തി. അങ്ങനെ പിതാവിന് ഏറ്റവും പ്രീതികരമായ ആരാധന അവിടുന്ന് അര്‍പ്പിച്ചു. ഈശോ അര്‍പ്പിച്ച മഹനീയവും അതിശ്രേഷ്ഠവുമായ ഈ ആരാധനയിലാണ് ക്രൈസ്തവരായ നാം പങ്കുചേരുന്നത്. ആത്മാവിലും സത്യത്തിലുംപിതാവായ ദൈവത്തിന് ആരാധനയര്‍പ്പിക്കുവാന്‍ സ്വജീവിതത്തില്‍ ദൈവഹിതം പൂര്‍ണമായും നിറവേറ്റിക്കൊണ്ട് ഈശോ നമ്മെ പഠിപ്പിച്ചു. വിശുദ്ധ ഇരണേവൂസ് പറഞ്ഞിട്ടുള്ളതുപോലെ, ദൈവഹിതമനുസരിച്ചുള്ള - ദൈവകല്പനകള്‍ക്കനുസൃതമായ - ജീവിതമാണ് യഥാര്‍ത്ഥ ആരാധന."നിങ്ങളുടെ ശരീരങ്ങളെവിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന"എന്ന് പൗലോസ് ശ്ലീഹായും പഠിപ്പിക്കുന്നു (റോമ. 12:1).
   

  ക്രൈസ്തവാരാധന ഈശോയുടെ ആരാധനയിലുള്ള പങ്കുചേരല്‍

   
                   തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഈശോ അര്‍പ്പിച്ച ബലിയെക്കാളും ശ്രേഷ്ഠമായ ബലിയര്‍പ്പിക്കാന്‍ നമുക്കാവില്ല. അതിനാല്‍ ദൈവാരാധനയില്‍ പങ്കുചേരുന്ന ക്രൈസ്തവര്‍ ഈശോയോടു ചേര്‍ന്ന് അവിടുത്തെ ഏകവും നിത്യവുമായ ബലി അര്‍പ്പിക്കുകയാണ്. സഭയുടെ ആരാധനയായ കുര്‍ബാനയിലും കൂദാശകളിലും കൂദാശാനുകരണങ്ങളിലും യാമപ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്ന്ദൈവത്തിന് സ്വര്‍ഗത്തിലും ഭൂമിയിലും എപ്പോഴും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സഭയുടെ ശിരസായ മിശിഹായോടുചേര്‍ന്ന് സമര്‍പ്പിക്കുന്നതാണ് ക്രൈസ്തവാരാധന.
   

  സഭ യഥാര്‍ത്ഥ ആരാധനാസമൂഹം

   
                      പഴയ ഇസ്രായേലിനെപ്പോലെതന്നെ പുതിയ ഇസ്രായേലായ തിരുസഭയും ആരാധകരുടെ സമൂഹമാണ്. ഭര്‍ത്താവ് ഭാര്യയെ എന്നപോലെയും പിതാവ് തന്‍റെ ഏകപുത്രനെ എന്ന പോലെയും ദൈവം ഇസ്രായേലിനെ സ്നേഹിച്ചു. പുതിയ ഇസ്രായേലായ സഭയെ അപ്രകാരം തന്നെ ഈശോ സ്നേഹിക്കുന്നു. തന്‍റെ ജീവനെ ബലിയായി അര്‍പ്പിച്ചുകൊണ്ട് ഈ സ്നേഹം അവിടുന്ന് വെളിപ്പെടുത്തി. ഈശോയുടെ ഈ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് സ്വയം ബലിയര്‍പ്പിച്ചുകൊണ്ടാണ് സഭ തന്‍റെ സ്നേഹം പ്രകടമാക്കുന്നത്. നാഥനും രക്ഷകനുമായ മിശിഹായില്‍ ഒന്നുചേര്‍ന്ന്അവിടുത്തെ ബലിയര്‍പ്പിച്ചുകൊണ്ട് സഭ പുതിയനിയമത്തിലെ യഥാര്‍ത്ഥ ആരാധനാസമൂഹമായിത്തീരുന്നു.
   
                  ഈശോയുടെ ബലിയര്‍പ്പണത്തിന്‍റെ അനുസ്മരണവും ആഘോഷവുമായ വിശുദ്ധ കുര്‍ബാന, കൂദാശകളുടെ പരികര്‍മം, ആരാധനാവത്സരം, കൂദാശാനുകരങ്ങള്‍, യാമപ്രാര്‍ത്ഥന തുടങ്ങിയവയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് സഭ ഇന്ന് ഇതു നിര്‍വഹിക്കുന്നത്. സഭയുടെ ഇപ്രകാരമുള്ള ആരാധനാനുഷ്ഠാനങ്ങളിലൂടെ ഉത്ഥിതനായ ഈശോ മനുഷ്യര്‍ക്കു കൃപാവരം പ്രദാനം ചെയ്യുകയും മനുഷ്യന്‍റെ ആരാധന പിതാവിനു സമര്‍പ്പിക്കുകയും ചെയ്യുന്നു. ആരാധനാസമൂഹത്തില്‍ വസിച്ചുകൊണ്ട് മിശിഹാ പിതാവിന് ശ്രേഷ്ഠമായ ആരാധനയര്‍പ്പിക്കുന്നു (ആരാധന ക്രമം 7). മിശിഹായോടുചേര്‍ന്ന് ബലിയര്‍പ്പിക്കുന്ന ആരാധനാസമൂഹം രക്ഷയുടെ അനുഭവത്തിലേക്കു കടന്നുവരുന്നു.
   

  ദൈവാരാധന (ലിറ്റര്‍ജി)

                    സഭയുടെ ഔദ്യോഗികവും പരസ്യവുമായ ആരാധനയ്ക്കു ലിറ്റര്‍ജി എന്നാണുപറയുക. 'ലെയ്ത്തൂര്‍ഗിയ'എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ലിറ്റര്‍ജി എന്ന വാക്കുണ്ടായത്. ഈ വാക്കി ന്‍റെ അര്‍ത്ഥം പൊതു പ്രവൃത്തി എന്നാണ്. സമൂഹം പരസ്യമായി ദൈവത്തെ സ്തുതിക്കുന്നതു സൂചിപ്പിക്കാനാണ് ബൈബിളില്‍ ലിറ്റര്‍ജി എന്ന വാക്ക ്ഉപയോഗിക്കുന്നത്.
   
                 മലയാളത്തില്‍ ദൈവാരാധന എന്ന വാക്കാണ് ലിറ്റര്‍ജി എന്ന പദത്തിനു തുല്യമായി ഉപയോഗിക്കുന്നത്. വിശുദ്ധ കുര്‍ബാനയെ സൂചിപ്പിച്ചുകൊണ്ടും ദൈവാരാധന എന്ന വാക്ക ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വ്യാപകമായ അര്‍ത്ഥത്തില്‍ വിശുദ്ധ കുര്‍ബാന , കൂദാശകള്‍ , ആരാധനാവത്സരം , കൂദാശാനുകരണങ്ങള്‍, യാമപ്രാര്‍ത്ഥനകള്‍ ഇവയെല്ലാം ദൈവാരാധന (ലിറ്റര്‍ജി) എന്നവാക്കുകൊണ്ട് സൂചിപ്പിക്കുന്നു.
   
                മിശിഹായില്‍ പിതാവുമായി അനുരഞ്ജിതരായ സഭാസമൂഹത്തിന്‍റെ പരസ്യമായ വിശ്വാസപ്രഘോഷണമാണ് ദൈവാരാധന (ലിറ്റര്‍ജി). പിതാവിനോടുള്ള സ്നേഹത്താല്‍ പ്രേരിതനായി തന്‍റെ ജീവിതത്തിലൂടെയും കുരിശു മരണത്തിലൂടെയും ഈശോ അര്‍പ്പിച്ച ബലിയില്‍ പങ്കു ചേര്‍ന്നുകൊണ്ട് സഭ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന് അര്‍പ്പിക്കുന്ന ആരാധനയാണ് ഇത്.
   
              ലിറ്റര്‍ജിയിലൂടെ ക്രൈസ്തവന്‍ ഈശോയുടെ മനുഷ്യാവതാര ം , ജീവിതം , പീഡാസഹനം , കുരിശു മരണം , ഉത്ഥാനം, സ്വര്‍ഗാരോഹണം, പരിശുദ്ധാത്മാവിന്‍റെ ആഗമനം എന്നീ രക്ഷാകര സംഭവങ്ങളില്‍ പങ്കുപറ്റുന്നു. ലിറ്റര്‍ജിയിലെ അടയാളങ്ങളും പ്രതീകങ്ങളും വഴിയാണ്സഭ ഈ രഹസ്യങ്ങളില്‍ പങ്കുചേരുന്നത്. ഈശോ പിതാവിന് ഏറ്റം പ്രീതികരമായ ആരാധനയര്‍പ്പിച്ചതുപോലെ ഈ രഹസ്യങ്ങളില്‍ പങ്കുചേരുന്നതിലൂടെ ഓരോ ക്രൈസ്തവനും ദൈവത്തിന് യഥാര്‍ത്ഥ ആരാധനയര്‍പ്പിക്കുന്നു. സഭയോടുചേര്‍ന്ന് ഈ ആരാധനയര്‍പ്പിക്കുക ഓരോ ക്രൈസ്തവന്‍റെയും കടമയാണ്.