Little Catechism

ദൈവകല്പനകള് പത്ത്

1  നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌.

2  ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌.

3  കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.

4  മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം.

5  കൊല്ലരുത്‌.

6  വ്യഭിചാരം ചെയ്യരുത്‌.

7  മോഷ്ടിക്കരുത്‌.

8  കള്ളസാക്ഷി പറയരുത്‌.

9  അന്യന്‍റെ ഭാര്യയെ മോഹിക്കരുത്‌.

10          അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്‌

 

ഈ പത്തു കല്‍പനകളെ രണ്ടു കല്‍പനകളില്‍ സംഗ്രഹിക്കാം;

1  എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.

2  തന്നെ‍പ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.